കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെന്നിത്തല ഭേദമായിരുന്നു ,വി ഡി സതീശന് ലക്കും ലഗാനുമില്ല';പരിഹസിച്ച് ആനാവൂർ നാഗപ്പൻ

Google Oneindia Malayalam News

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ. വി ഡി സതീശൻ ലക്കും ലഗാനുമില്ലാതെ ഓരോ ദിവസവും പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാവുകയാണെന്ന് ആനാവൂർ പരിഹസിച്ചു. ആര്‍എസ്എസ് ബാന്ധവം പുറത്തായതോടെ സമനില തെറ്റിയ മട്ടിലാണ് സതീശന്റെ പ്രസ്താവനകള്‍.പ്രൊഫഷണലായി പഠിച്ച് നുണ പറയുന്ന ആളാണ് പ്രതിപക്ഷനേതാവെന്ന് പറയേണ്ടി വരുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്

1

പ്രതിപക്ഷ നേതാവേ അങ്ങൊരു പ്രൊഫഷണൽ നുണയനാണ്.കേരളം രാജ്യത്തിനാകെ മാതൃകയായി നിൽക്കുന്ന സംസ്ഥാനമാണ്. വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെയും, വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം അങ്ങനെ എല്ലാത്തിലും ഏത് സൂചിക വച്ച് അളന്നാലും നമ്മുടെ സംസ്ഥാനം അതിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളതും പലതിലും ഒന്നാമതാണെന്നും കാണാം. അതുകൊണ്ട് തന്നെ നമ്മുടെ സംസ്ഥാനത്തെ ഭരണപക്ഷത്തെ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. ഭരണപക്ഷത്തെ മാത്രമല്ല സ്വാഭാവികമായും പ്രതിപക്ഷത്തെയും ഇതര സംസ്ഥാനത്തെ ജനങ്ങളും മാധ്യമങ്ങളും എല്ലാം സസൂക്ഷമം വിലയിരുത്തും. നിർഭാഗ്യവശാൽ കേരളത്തിന്റെ മുൻപ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല കുറച്ചൂടെ ഭേദമായിരുന്നു എന്നാണ് തോന്നുന്നത്. വി ഡി സതീശൻ ലക്കും ലഗാനുമില്ലാതെ ഓരോ ദിവസവും പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാവുകയാണ്.

2


വി ഡി സതീശന്റെ ആർഎസ്എസ് ബാന്ധവം പുറത്തായതോടെ സമനില തെറ്റിയ മട്ടിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഓരോന്നും. അതാകട്ടെ കല്ല്‌വച്ച നുണകളും. ലോകകേരള സഭ ധൂർത്താണെന്നും അതിൽ പങ്കെടുക്കുന്ന പ്രവാസിസഹോദരങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം അനാവശ്യ ചിലവാണെന്നുമൊക്കെ സതീശൻ പത്രക്കാരോട് തട്ടിവിടുന്നത് നാടാകെ കണ്ടതാണ്, അതേ സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത് താൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നാണ്. വളരെ പ്രോഫഷണലായി പഠിച്ച് നുണപറയുന്ന ആളാണ് നമ്മുടെ പ്രതിപക്ഷനേതാവ് എന്ന് പറയേണ്ടി വരുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇന്നോളം ഉന്നയിച്ച ഏതെങ്കിലും ആരോപണങ്ങളിൽ ശ്രീ വിഡി സതീശൻ ഉറച്ച് നിന്നിട്ടുണ്ടോ ? സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജല്പനകൾക്ക് പുറകെ ആയിരുന്നു കുറേനാളത്തെ യാത്ര, ഒടുവിൽ അതൊന്നും വിശ്വാസ്യതയില്ലാത്തതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അപ്പോ നേരത്തെ അതും പറഞ്ഞ് നടത്തിയ സമരാഭാസങ്ങൾക്ക് നാടിനോട് ക്ഷമ ചോദിക്കണ്ടേ സതീശ. ഇപ്പോഴിതാ ആർഎസ്എസ് ബാന്ധവം പുറത്തായപ്പോ ആർഎസ്എസ്നെ എതിർക്കുന്നത് താനാണെന്ന് വരുത്തി തീർക്കാൻ ക്ഷേത്രങ്ങളെ കൂട്ട്പിടിച്ചിരിക്കുന്നു.

3


ക്ഷേത്രവരുമാനം സർക്കാർ ഖജനാവിലേയ്ക്ക് പോകുന്നു എന്ന ആർഎസ്എസ് പ്രചരണം പൊളിച്ചത് അദ്ദേഹമാണത്രെ. എന്താണ് വസ്തുത, 2005 ജൂലൈ 22ന് കേരള നിയമസഭയിൽ എൽഡിഎഫ് അംഗങ്ങൾ ചോദിച്ച ചോദ്യത്തിന് അന്നത്തെ മന്ത്രി ശ്രീ കെ സി വേണുഗോപാൽ മറുപടി നൽകിയത് രേഖയായി ഇപ്പോഴും എല്ലാർക്കും ലഭ്യമാണ്. അന്നത്തെ മറുപടി ഇതാണ് " കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനത്തിൽ നിന്നും സർക്കാർ ആവശ്യത്തിനായി ഫണ്ട് ഡൈവേർട്ട് ചെയ്യുകയോ വായ്പ എടുക്കുകയോ ചെയ്തിട്ടില്ല". 2005ൽ തന്നെ എൽഡിഎഫ് എംഎൽഎ മാർ വ്യക്തത വരുത്തി ആർഎസ്എസ് പ്രചരണത്തെ അന്ന് തന്നെ തുറന്ന് കാട്ടിയതാണ്. അതേ വിഷയത്തിൽ പത്ത് വർഷം കഴിഞ്ഞ് 2015 ൽ സതീശൻ വീണ്ടും ഒരു സബ് മിഷൻ ഉന്നയിച്ച് മറുപടി വാങ്ങി എന്നേയുള്ളൂ. അന്ന് മറുപടി നല്കിയതാകട്ടെ നേമം -തിരുവനന്തപുരം വോട്ട് കച്ചവടത്തിന് നേതൃത്വം നൽകിയ അന്നത്തെ മന്ത്രി വി എസ് ശിവകുമാർ ആയിരുന്നു.

4


കഴിഞ്ഞ ദിവസം പ്രൊഫഷണൽ കോൺഗ്രസ്സിന്റെ സമരാധ്യനായ നേതാവ് ശ്രീ മാത്യു കുഴൽനാടനെ സംബന്ധിച്ച് കോപ്പിയടി വിവാദം ഉയർന്നിരുന്നു. കുഴൽനാടനെ സർവ്വകലാശാല ഡീബാർ ചെയ്തിട്ടുണ്ടെന്നും വിവരാകാശ രേഖയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വന്നു. പ്രൊഫഷണലായി നുണപറയുന്ന സതീശനും, ,പ്രൊഫഷണൽ കോൺഗ്രസ്സിന്റെ നേതാവും, "എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകും" എന്നും പറഞ്ഞ് "തോന്നലുണ്ടാവാൻ" വേണ്ടി മാത്രം കാത്തിരിക്കുന്ന കെപിസിസി പ്രസിഡന്റും എല്ലാം ചേർന്ന് നമ്മുടെ നാടിനെ അപഹാസ്യമാക്കുകയാണ്. അല്പം കൂടി നിലവാരമുള്ള ഒരു പ്രതിപക്ഷത്തെ പ്രബുദ്ധകേരളം അർഹിക്കുന്നുണ്ട്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ളത് വളരെ ഗൗരവമുള്ള ചുമതലകളാണ്, അത് മനസിലാക്കാതെ വിഡ്ഢിവേഷം കെട്ടി മാലോകരെ കൊണ്ട് ചിരിപ്പിക്കരുത് എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്.

 ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്..ലക്ഷ്യം 125 സീറ്റുകളെന്ന് ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്..ലക്ഷ്യം 125 സീറ്റുകളെന്ന്

English summary
Anavoor Nagappan slams VD satheesan says ramesh chennithala was better
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X