• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീതു ജോൺസണെ കണ്ടെത്താൻ അനിൽ അക്കരയും രമ്യ ഹരിദാസും; റോഡിൽ കാത്തിരിക്കും

Google Oneindia Malayalam News

തൃശ്ശൂർ; സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം അനിൽ അക്കര എംഎൽഎയെ അഭിസംബോധന ചെയ്ത് ഒരു കത്ത് പ്രചരിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ തന്റെ കുടുംബത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നും എന്നാൽ രാഷ്ട്രീയം കളിച്ച് ദയവ് ചെയ്ത് വീടെന്ന സ്വപ്നം എംഎൽഎ ഇല്ലാതാക്കരുതെന്നുമായിരുന്നു കത്തിലെ വാചകങ്ങൾ.നീതു ജോൺസൺ, എന്നാണ് കത്തിൽ പരാമർശിച്ചിരുന്ന പേര്. ഇടത് സോഷ്യൽ മീഡിയ പേജുകളിലെല്ലാം ഈ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കത്തിൽ പറയുന്ന നീതുവിനെ നേരിട്ട് കാണാൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് എംഎൽഎ. എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ രമ്യാ ഹരിദാസ് എംപിയും 'നീതുമോള കാണാൻ' എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

സ്വപ്നമാണ്

സ്വപ്നമാണ്

സോഷ്യൽ മീഡിയയിൽ പ്രചരിച്ച കത്തിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു-
സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന തന്റെ അമ്മയുടെ ആയിരുന്നെന്നും അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്.

രാഷ്ട്രീയം കളിക്കരുത്

രാഷ്ട്രീയം കളിക്കരുത്


ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷൻ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്, പ്ലീസ്. നീതു ജോൺസൺ, മങ്കര' - ഇങ്ങനെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ്. 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ സാറിന് കിട്ടിയ ഒരു വോട്ട് എന്നും പ്രചരിച്ച കത്തിൽ പറയുന്നുണ്ട്.

നീതുവിനെ തേടി

നീതുവിനെ തേടി

അതേസമയം നേരിട്ട് തന്നെ സമീപിക്കാത്ത പെൺകുട്ടിയുടെ മേൽവിലാസം തേടി ആളെ കണ്ടെത്താൻ തന്നെ ഇറങ്ങിയിരിക്കുകാണ് എംഎൽഎ. പലയിടങ്ങളിലായി അന്വേഷിച്ചെന്നും കണ്ടെത്താൻ ആയില്ലെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. എംഎൽഎയുടെ കുറിപ്പ് വായിക്കാം

രാവിലെ 11 മണിക്ക്

രാവിലെ 11 മണിക്ക്

'നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും
പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി
ഞാനും കൗൺസിലർ സൈറബാനുടീച്ചറും
എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ
9മണി മുതൽ 11വരെ ഞാൻ നീതുവിനെ
കാത്തിരിക്കുന്നതാണ്.നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം, എന്ന് എംഎൽഎ, അനിൽ അക്കരെ കുറിച്ചു.

ചേച്ചിയും വരും

ചേച്ചിയും വരും

അതേസമയം രമ്യ ഹരിദാസ് എംപിയും നീതുവിനെ തേടി ഇറങ്ങിയിരിക്കുകയാണ്. 'നീതു മോളെ കാണാൻ ഈ ചേച്ചിയും വരും ......നാളെ രാവിലെ അനിൽ അക്കര എം.എൽ.എയും കൗൺസിലർ സൈറാബാനു ടീച്ചറും .... കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ..... ഞാനും ഉണ്ടാകും ....', രമ്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ

'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ, കടകളിൽ സമൂഹിക അകലം നിർബന്ധം, പാലിച്ചില്ലെങ്കിൽ നടപടിസംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ, കടകളിൽ സമൂഹിക അകലം നിർബന്ധം, പാലിച്ചില്ലെങ്കിൽ നടപടി

English summary
Anil Akkara and Remya Haridas to find Neetu Johnson; will wait on the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X