കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു; അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുന്നു

  • By News Desk
Google Oneindia Malayalam News

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് ആളുപത്രി അധികൃതര്‍ പറഞ്ഞു. കഞ്ഞ് കൈകാലുകളുടെ ചലനം വീണ്ടെടുക്കുകയും അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു.

സര്‍ജറി കഴിഞ്ഞ് മൂന്നാം ദിനം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. കൈകാലുകളുടെ ചലനവും കണ്ണ് തുറക്കുന്നതിന്റെ തോതും മെച്ചപ്പെട്ടിരുന്നു.

baby

കുഞ്ഞിന്റെ പനിയും ഭേദമായി. കഴിഞ്ഞ പതിനെട്ടാം തിയ്യതി പുലര്‍ച്ചെയായിരുന്നു രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് ഇട്ട് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷന്‍ ഏറ്റെടുത്തിരുന്നു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷിതത്വം പ്രശ്നമായതോടെയാണ് വനിത കമ്മീഷന്‍ സംരക്ഷണം ഏറ്റെടുക്കുന്നത്. ഇവരെ നേപ്പാളിലേക്ക് വിടുകയെന്നതാണ് ശാശ്വതമായ പരിഹാരം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു. ജോസഫൈന്‍ കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കപശിക്കുകയും ഡോക്ടര്‍ സോജന്‍ ഐപ്പുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

വീഴ്ച്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം പോയിരുന്നു. സംഭവത്തില്‍ അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ് കുടുംബം ആദ്യം അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയടിച്ചപ്പോള്‍ കൊണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. കുഞ്ഞിന്റെ തലച്ചോറിന് ചതവ് പറ്റിയിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ടാണ് അച്ഛന്‍ കൊലപാതകത്തിന് ശ്രമിച്ചത്.

തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക്് പോകണമെന്നും കുഞ്ഞിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞിനെ ഇയാള്‍ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വായില്‍ തുണി തിരുകി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പ്രതികരിച്ചു

. എന്നാല്‍ കുഞ്ഞ് ഉറക്കത്തില്‍ വീണതാണെന്നാണ് കരുതിയതെന്നും മകന് പെണ്‍കുഞ്ഞായതിനാല്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും ഷൈജുതോമസിന്റെ അമ്മ മേരി പ്രതികരിച്ചിരുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത മുറിയിലായിരുന്നു ഷൈജുവിന്റെ അമ്മ ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍; ജനങ്ങൾ നൽകുന്ന മുന്നറിയിപ്പെന്ന് സിപിഎംകോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍; ജനങ്ങൾ നൽകുന്ന മുന്നറിയിപ്പെന്ന് സിപിഎം

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയാവാമെന്ന് രാഹുലിനോട് അമിത് ഷാ; എല്ലാത്തിനും മറുപടിഅതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയാവാമെന്ന് രാഹുലിനോട് അമിത് ഷാ; എല്ലാത്തിനും മറുപടി

English summary
Ankamali Baby Recovering His Health After Treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X