ഇടുക്കിയില്‍ അണ്ണാ ഡിഎംകെ ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നുവെന്ന് പോലീസ്
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആഭ്യന്തര കലാപത്തിന് അണ്ണാ ഡിഎംകെ ശ്രമിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇടുക്കിയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ആഭ്യന്തര കലാപത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ജില്ലയില്‍ മത്സരിക്കുന്ന അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായും പോലീസ് കണ്ടെത്തി.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പീരുമേട് നിയമസഭ മണ്ഡലം കേന്ദ്രീകരിച്ചാണ് 12ല്‍ 10 കേസുകളും. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ 12 കേസുകളിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്.
ഭാഷാ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും നേതാക്കളും നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം, മദ്യം എന്നിവയ്ക്കു പുറമേ വസ്ത്രങ്ങള്‍, ലാപ്‌ടോപ്പ്, വീട്ടുപകരണങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.












Click it and Unblock the Notifications