പോലീസ് തുനിഞ്ഞിറങ്ങി; അക്രമികൾക്ക് രക്ഷയില്ല,ഗുണ്ടാ വിരുദ്ധ സ്ക്വാഡ് സജീവമാകുന്നു, നിഷ്പക്ഷ നടപടി!!
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ വിരുദ്ധ സ്ക്വാഡ് സജിവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുന്‍കരുതല്‍ നടപടിയായി ഗുണ്ടകളെ നേരെത്തെതന്നെ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അക്രമ സംഭവങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. തലസ്ഥാനത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ-വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്ത് പ്രാദേശിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ ഐ ജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹക് ആയിരുന്നു രാജേഷ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ ആചരിക്കുകയാണ്. ഇടതു കൈ വെട്ടിമാറ്റിയ നിലയില്‍ നാല്‍പതോളം വെട്ടുകളുമായി രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല.












Click it and Unblock the Notifications