കൈയ്യേറ്റ നിരോധനബില്‍ കിടുക്കും; കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും 'പണി' കിട്ടും!!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭൂമി കൈയ്യേറ്റ നിരോധനവുമായി ബന്ധപ്പെട്ട പുതിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വ്യവസ്ഥകളുമായാണ് റവന്യൂ വകുപ്പിന്റെ ഭൂമികൈയ്യേറ്റ നിരോധന ബില്‍.

കരടുബില്ലിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ബില്‍ അടുത്ത നിയസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ധാരണയായത്. കൈയ്യേറ്റത്ത്ിന് കൂട്ടു നില്‍ക്കുന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചു വിടാനും നരണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

Law

മൂന്നാറിലെ കൈയേറ്റങ്ങളുടെ സ്വഭാവം, വ്യാപ്തി, അനധികൃത നിര്‍മാണങ്ങള്‍, കൈയേറ്റം മൂലമുണ്ടായ പാരിസ്ഥിതികാഘാതം എന്നിവ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടം റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ശേഷവും സിപിഎം ജില്ലാ നേതൃത്വവും മമന്ത്രി എംഎം മണിയും എസ് രാജേന്ദ്രന്‍ എംഎല്‍എയും കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

English summary
Anti land garbing law
Please Wait while comments are loading...