നടേശാ.. ഇതൊക്കെയാണ് ഞങ്ങളുടെ മലപ്പുറം; താങ്കൾക്ക് അതിനുള്ള ഭാഗ്യമില്ലാതെ പോയി: വിമർശിച്ച് ലീഗ് നേതാക്കള്‍
മലപ്പുറം വിരുദ്ധ പരാമർശം നടത്തിയ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി ലീഗ് നേതാക്കള്‍. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ലെന്നാണ് മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അഭിപ്രായപ്പെട്ടത്. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ് എൻ ഡി പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ എ എസ്. ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്". ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്. ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ. ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ.
നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം. ബി ജെ പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ല. കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബി ജെ പിയെയും സി പി എമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി. കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയുടെ പേരാണ് വെള്ളാപ്പള്ളി നടേശനെന്നും കെ പി എ മജീദ് അഭിപ്രായപ്പെട്ടു.
അതേസമയം, കെ ടി ജലീൽ, പി സി ജോർജ്, വെള്ളാപ്പള്ളി നടേശൻ... അങ്ങനെ പോകുന്ന
ഏഴാം കൂലികൾക്ക് മലപ്പുറത്തിനെതിരായി പ്രസംഗിക്കാനുള്ള ആത്മധൈര്യം നൽകിയത് മുഖ്യമന്ത്രി
പിണറായി വിജയനാണെന്നായിരുന്നു മുന്‍ മന്ത്രി പികെ അബ്ദുറബ്ബിന്റെ വിമർശനം. സ്വർണ്ണം കടത്തുന്നവരുടെ അടിയാധാരം പരിശോധിച്ച് മുഖ്യമന്ത്രി തുടങ്ങി വെച്ച മലപ്പുറം വിരുദ്ധതക്കാണ് കെ ടി ജലീലും, പി സി ജോർജും വെള്ളാപ്പള്ളിയും ചേർന്ന് ഇപ്പോൾ തീ കൊളുത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പച്ചക്ക് വർഗീയതയും, മുസ്ലിം വിരുദ്ധതയും ആരു പറഞ്ഞാലും ചോദിക്കാനാളില്ലാത്ത വെള്ളരിക്കാപ്പട്ടണമായി കേരളം മാറി. വർഗീയ വിഷം ചീറ്റി ക്ഷീണിച്ചവരെ വീട്ടിലെത്തി ആശ്വസിപ്പിക്കാൻ മന്ത്രിമാർ അരമനയിലേക്ക് കടന്നു ചെല്ലുന്ന പിണറായിക്കാലത്താണ്
കോൺഗ്രസിനും, ലീഗിനുമൊക്കെ വഖഫ് ബില്ലിനെതിരെ പോരാടാൻ (പാതിരാ വഅളിനു പകരം ) പാതിരാ പോസ്റ്റിട്ട് ചില സത്താറുമാർ ക്ലാസെടുക്കുന്നത്.
അവരോടൊക്കെ ഒന്നേ പറയാനുള്ളൂ. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നവരുടെയും,
മുഖ്യമന്ത്രിയെ കാണുമ്പോൾ പഞ്ചപുച്ഛ മടക്കി ഓച്ചാനിച്ചു നിൽക്കുന്നവരുടേയും സാരോപദേശങ്ങൾ തൽക്കാലം ഇങ്ങോട്ടു വേണ്ട! ഇനി വെള്ളാപ്പള്ളിയോടാണ്...! അതെ, മലപ്പുറം ഒരു പ്രത്യേകതരം ജനങ്ങൾ അധിവസിക്കുന്ന നാടാണ്. ഇവിടെത്തെ ജനങ്ങൾ പരസ്പരം പോരടിക്കാതെ, തമ്മിൽ തമ്മിൽ സ്നേഹിച്ചും, സഹകരിച്ചുമാണ് ഇവിടെ ജീവിക്കുന്നത്. രോഗം വന്നാലും, പ്രയാസങ്ങൾ വന്നാലും ഇവിടുത്തെ ജനങ്ങൾക്ക് മതമില്ല.
പ്രളയത്തിൽ, ഉരുൾപൊട്ടലിൽ, കടലുണ്ടി ട്രയിൻ അപകടത്തിൽ, കരിപ്പൂർ വിമാന അപകടത്തിൽ.. അങ്ങനെ ദുരന്ത സമയങ്ങളിലൊക്കെ നമ്മൾ കണ്ടതാണ് ഞൊടിയിട കൊണ്ട് മലപ്പുറത്തുകാർ മുന്നിട്ടിറങ്ങിയ രക്ഷാപ്രവർത്തനങ്ങൾ. ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്നവരുടെ മതം ഞങ്ങൾ നോക്കാറില്ല. ആശുപത്രികളിൽ രോഗികൾക്കും, രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും ഭക്ഷണപ്പൊതികൾ നൽകുമ്പോൾ, സൗജന്യമായി മരുന്നുകൾ നൽകുമ്പോൾ... അവരുടെ മതം ഞങ്ങൾ നോക്കാറില്ല. കോവിഡ് വന്നാലും, നിപ്പ വന്നാലും ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിന്ഇ റങ്ങുമ്പോൾ ഞങ്ങൾ മതം നോക്കിയിട്ടില്ല.
ലീഗ് പാർട്ടിയുടെ മേൽനോട്ടത്തിലും, അല്ലാതെയും നടത്തുന്ന ഒട്ടേറെ ഡയാലിസിസ് സെൻററുകളുണ്ട്,
സി.എച്ച് സെൻ്ററുകളുമുണ്ട്. അവിടെയൊന്നും മതപരമായ ഒരു വേർതിരിവുമില്ല. വീടില്ലാത്തവർക്ക് ബൈത്തുറഹ്മകൾ നിർമ്മിച്ച് നൽകുമ്പോഴും ഞങ്ങൾ മതം നോക്കാറില്ല. അർഹരാണോ എന്നതിലപ്പുറം ഒരു പ്രത്യേക താൽപ്പര്യവും ഞങ്ങൾ വെച്ച് പുലർത്താറില്ല. വർഷങ്ങൾക്ക് മുമ്പ് അധ്യാപനത്തിനായും, മറ്റു ജോലിയാവശ്യാർത്ഥവുമൊക്കെ മലപ്പുറത്തേക്ക് കുടിയേറിയ പലരും റിട്ടയറായിട്ടും തിരിച്ച് പോവാതെ ഈ മലപ്പുറത്ത് തന്നെ തുടരുന്നതിന് ഒരു പ്രത്യേക കാരണമുണ്ട് നടേശാ. മലപ്പുറം ഒരു പ്രത്യേകതരം ജനങ്ങൾ അധിവസിക്കുന്ന വല്ലാത്തൊരു നാടാണ്.
സ്നേഹിച്ചും, പരസ്പരം സഹകരിച്ചും, കണ്ടറിഞ്ഞും ജീവിക്കുന്നവരുടെ ഹൃദയഭൂമി. അതാണ് നടേശാ മലപ്പുറം.ഇവിടെ ക്ഷേത്രത്തിൻ്റെ ഗോപുരവാതിൽ ആരെങ്കിലും അഗ്നിക്കിരയാക്കിയാൽ നിമിഷ നേരം കൊണ്ട് ആ അഗ്നിയണയ്ക്കാൻ മുന്നോട്ടു വരുന്ന നേതൃത്വം ഞങ്ങൾക്കുണ്ട്. ഉരുൾപൊട്ടലടക്കം ദുരന്ത വേളകളിൽ എല്ലാ മൃതദേഹങ്ങളും കൂട്ടത്തോടെ പോസ്റ്റ്മോർട്ടം ചെയ്യാനും മറ്റും മസ്ജിദുകൾ ഒഴിഞ്ഞു കൊടുത്ത പാരമ്പര്യമുള്ള മണ്ണാണിത്. ശബരിമല സീസണിൽ ഭക്തജനങ്ങൾക്ക് പള്ളിമുറ്റത്ത് ഭക്ഷണമൊരുക്കുന്നവരുടെ നാടാണിത്. ക്ഷേത്ര മുറ്റത്ത് ഇഫ്ത്വാറും,കൃസ്ത്യൻ പള്ളിയങ്കണത്തിൽ ഈദ് ഗാഹും നടക്കുന്ന ഇതുപോലൊരു നാട്ടിൽ ജനിക്കാൻ ഭാഗ്യമില്ലാതെ പോയല്ലോ നടേശാ...!
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications