കേരളത്തിലെ രാജ്യ വിരുദ്ധ ശക്തികളെ തുടച്ചു മാറ്റും: ജെ.പി നദ്ദ
കരിപ്പൂർ: കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും നദ്ദ ആരോപിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും നദ്ദ പറഞ്ഞു.
ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ തനിമയും പാരമ്പര്യവും നിലനിർത്താൻ ബി ജെ പിയും കേന്ദ്ര സർക്കാരും പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ പറഞ്ഞു. ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗവും കേരളത്തിൻ്റെ പ്രഭാരിയുമായ സി പി രാധാകൃഷ്ണൻ, ദേശീയ വക്താവ് ടോം വടക്കൻ, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ . കുമ്മനം രാജശേഖരൻ, പി, കെ കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, മലപ്പുറം ജില്ല പ്രസിഡൻ്റ് രവി തേലത്ത് എന്നിവർ ചേർന്നാണ് വിമാനത്താവളത്തിൽ ജെ പി നദ്ദയെ സ്വീകരിച്ചത്.
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ
ദേശീയ അദ്ധ്യക്ഷനായതിന് ശേഷം ആദ്യമായാണ് ജെ പി നദ്ദ കോഴിക്കോട് എത്തുന്നത്. കോഴിക്കോട് കടപ്പുറത്ത് ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തെ ജെ. പി നദ്ദ അഭിസംബോധന ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ നിര്‍വ്വാഹക സമിതി അംഗം സി പി രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, എ പി അബ്ദുളളക്കുട്ടി, ടോം വടക്കന്‍, പി കെ കൃഷ്ണദാസ്,കുമ്മനം രാജശേഖരന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പതിനായിരത്തിലേറെ മഹിളാപ്രവര്‍ത്തകരുള്‍പ്പെടെ അര ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബി ജെ പി അറിയിച്ചു.
അതിനിടെ ജെ പി നദ്ദ താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചാനിയിലുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്നും കൃഷി നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും റെമിജിയോസ് ഇഞ്ചാനിയിൽ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് ക്രിസ്ത്യന്‍ സമുദായ അംഗത്തെ പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.