Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഹ്‌റ മുന്നറിയിപ്പ് നല്‍കി.... മോന്‍സന്‍ ഫ്രോഡ്, ഹൈബി ഈഡനും ആവര്‍ത്തിച്ചു, വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുവതി. ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയിലാണ് മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് വെളിപ്പെടുത്തിയത്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് അനിത പറയുന്നു. എന്നാല്‍ തട്ടിപ്പുകാരനാണെന്ന് അറിയുന്നതിന് മുമ്പാണ് മോന്‍സനുമായി സൗഹൃദമുണ്ടായതെന്നും അവര്‍ പറഞ്ഞു. മോന്‍സന്റെ തടിപ്പ് പുറത്തുവരാന്‍ കാരണക്കാരി താന്‍ ആണെന്നും അവര്‍ വയ്ക്തമാക്കി. ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

1

കഴിഞ്ഞ 23 വര്‍ഷമായി ഇറ്റലിയിലാണ് അനിത താമസിക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ സാമൂഹിക പ്രവര്‍ത്തകയെന്ന നിലയില്‍ മാത്രമാണ് ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള പോലീസുകാരെ സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധവും അത്തരത്തിലുള്ളത്. പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ വനിതാ കോ ഓര്‍ഡിനേറ്ററാണ് അനിത. ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും താന്‍ ക്ഷണിച്ചത് കൊണ്ടാണ് മോന്‍സന്റെ മ്യൂസിയം കാണാന്‍ പോയത്. ആകെ സംശയമായിരുന്നു അവിടെയുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍. അവര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് മോന്‍സനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.

പോലീസ് വിശദമായ അന്വേഷണത്തില്‍ എല്ലാം കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ബെഹ്‌റയെ കണ്ടപ്പോഴാണ് അദ്ദേഹം മോന്‍സന്‍ ഫ്രോഡാണെന്നും, സൂക്ഷിച്ച് ഇടപെടണമെന്നും പറഞ്ഞത്. ഇതിന് ശേഷം ഹൈബി ഈഡനും മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പറഞ്ഞിരുന്നു. തട്ടിപ്പിനിരയായ പലരോടും സംസാരിച്ചപ്പോഴാണ് ഇയാള്‍ വന്‍ ഫ്രോഡാണെന്ന് മനസ്സിലായത്. കൊടുത്ത പണം തിരിച്ചുകിട്ടില്ലെന്ന് വിചാരിച്ചാണ് പരാതിക്കൊന്നും പലരും നില്‍ക്കാതിരുന്നത്. ഇതിനൊക്കെ പുറമേ കോളേജ് അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് മോന്‍സന്‍ പണം വാങ്ങിയിട്ടുമുണ്ട്. അനൂപിനും ഷെമീരിനും പത്ത് കോടി നഷ്ടമായ കാര്യം കുറച്ച് കാലം മുമ്പാണ് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് താനാണെന്നും അനിത പറഞ്ഞു.

കേസ് മോന്‍സന്‍ ഒതുക്കി തീര്‍ക്കുമെന്ന് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. താന്‍ മോന്‍സനോട് ചില കാര്യങ്ങള്‍ നേരിട്ട് ചോദിച്ചിരുന്നു. അനുജത്തിയുടെ വിവാഹത്തിന് കരുതിവെച്ചിരുന്ന പണം മോന്‍സന് നല്‍കിയിരുന്നു. എന്നാല്‍ തട്ടിപ്പുകാരനാണെന്ന് പറഞ്ഞതോടെ മോന്‍സനില്‍ നിന്ന് അകന്നിരുന്നു. തട്ടിപ്പുകാരനാണോയെന്ന് മോന്‍സനോട് ഇതിന് ശേഷമാണ് ചോദിച്ചത്. തനിക്ക് ചില കാര്യങ്ങള്‍ അറിയാമെന്നുള്ളത് കൊണ്ട് അപകീര്‍ത്തി കേസ് ചിലരെ ഉപയോഗിച്ച് കൊടുത്തതെന്നും അനിത പറഞ്ഞു.

മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ കൈവശമുള്ള പുരാതന രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടത്. യുവതീപ്രവേശന വിവാദ സമയത്ത് ശബരിമല മൂന്നര നൂറ്റാണ്ടുമുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രാജമുദ്ര രേഖ വാര്‍ത്തയില്‍ ഇടംപിടിച്ചത്. ഇതിന്റെ ആധികാരികത ആര്‍ക്കിയോളജിക്കല്‍ സര്‍വേ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരെ നിര്‍വാഹക പ്രസിഡന്റ് ശശികുമാര വര്‍മ പറഞ്ഞു. ഈ ചെപ്പേടിന് 351 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം. ഇത് ചര്‍ച്ചകളില്‍ ആധികാരിക രേഖയായി പലരും ഉദ്ധരിച്ചിരുന്നു. അയ്യപ്പനുമായി ബന്ധപ്പെട്ട് വന്ന അവകാശവാദങ്ങള്‍ പോലെ ഇതിനും യാതൊരു വിലയുമില്ലെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.

ഇതിന് പുറമേ പലവിധ ആരോപണങ്ങള്‍ വേറെയും മോന്‍സന്‍ നേരിടുന്നുണ്ട്. ടിവി സംസ്‌കാര എന്ന ചാനലിന്റെ ഉടമയായി മോന്‍സന്‍ പ്രചരിപ്പിച്ചത് പത്ത് കോടി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ്. ചാനലിന്റെ ചെയര്‍മാന്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങളെടുത്തിരുന്നു. എന്നാല്‍ പണമൊന്നും നല്‍കിയില്ലെന്നും ടിവി സംസ്‌കാരയുടെ സ്ഥാപക എംഡി ഹരിപ്രസാദ് പറഞ്ഞു. ഡിജിപിയുടെയും മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ താരങ്ങളുടെയും ഫോട്ടോ കാണിച്ചാണ് തന്നെ വിശ്വസിപ്പിച്ചത്. വ്യവസായികളുടെയും ബോളിവുഡ് താരങ്ങളുടെയും വരെ പേരുകളും ഇതിനായി മോന്‍സന്‍ ഉപയോഗിച്ചിരുന്നുവെന്നും ഹരിപ്രസാദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+