Get Updates
Get notified of breaking news, exclusive insights, and must-see stories!

മോൻസൺ കേസിൽ ഉൾപ്പെട്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുധീരൻ

ദില്ലി; മോൻസൺ മാവുങ്കൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ വി എം സുധീരൻ. കേസിൽ ഉന്നത പോലീസുകാരാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം മാത്രം പോര. സത്യം പുറത്തുകൊണ്ടുവരാനും കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനും സിിഐ അന്വേഷണം നടത്തിയേ മതിയാകൂവെന്നും സുധീരൻ പറഞ്ഞു.

 vmsudheeran-1568744041-16

ചന്തിക്കുന്നവർക്ക് അത്തരത്തിലേ പറയാൻ പറ്റു. മോന്‍സനുമായി പോലീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. കേരള പോലീസിലെ ഉന്നതരായ ആളുകള്‍ക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സത്യംപുറത്തു വരാന്‍ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോൻസൺ ഇത്രയേറെ തട്ടിപ്പ് നടത്തിയിട്ടും നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ല. മാത്രമല്ല അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു കേസായി ഇത് വന്നിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു മഹാ തട്ടിപ്പാണ് ഇവിടെ നടന്നിട്ടുള്ളത്. ഇത്ര മാനങ്ങളുള്ള ഒരു തട്ടിപ്പ് കേരളത്തിൽ ഉണ്ടായതായി അറിയില്ല. ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ല.അതിനാൽ സത്യം പുറത്തുവരുന്നതിന് കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സിബിഐ അന്വേഷണം വേണം എന്നാ കാര്യത്തിൽ യാതൊരു സംശയവുമില്ല. സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്തരത്തിലേ പറയാൻ സാധിക്കൂവെന്നും സുധീരന്‍ പറഞ്ഞു.

കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ മോൻസണുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആ ആരോപണങ്ങൾ തെളിയിക്കുന്നതിനും സിബിഐ അന്വേഷണം വേണം എന്നാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുധീരന്റെ മറുപടി ഇങ്ങനെ-സുധാകരൻ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്തിട്ടുണ്ട്. അത് നല്ലൊരു സമീപിനമാണ്. ഏതെങ്കിലും വ്യക്തിയുമായുള്ള ചിത്രങ്ങൾ വന്നത് കൊണ്ടോ അവരെ കുറിച്ചുള്ള പരമാർശങ്ങൾ ഉണ്ടായത് കൊണ്ടോ അവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതി ശരിയല്ല.മറിച്ച് സത്യം പുറത്തുവരുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.

മോൻസൺ കേസ് രാഷ്ട്രീയ വിവാദമാക്കാൻ ആരും ശ്രമിക്കരുത്. അങ്ങനെ ഉണ്ടായാൽ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് സുധീരൻ പറഞ്ഞു. മോൻസൺ മാവുങ്കൽ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണം.കേരളത്തിലെ ഇന്റലിജന്‍സിന്റെ അതി ഗുരുതരമായ വീഴ്ചയാണ് കേസിൽ കാണുന്നത്. ഇത്രയേറെ സംഭവം ഉണ്ടായിട്ടും ഡിജിപിയും ഡിഐജിയും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ അവിടെ കേറി ഇറങ്ങിയിട്ട് ഒന്നും ചെയ്യാൻ കേരളത്തിലെ ഇൻറലിജൻസിന് സാധിച്ചില്ല. ഇക്കാര്യത്തിൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് തന്നെ പരാജയപ്പെട്ടിരക്കുകയാണ്. അതിനാൽ സിബിഐ അന്വേഷണം അല്ലാതെ ഒരു അന്വേഷണവും കേസിൽ പര്യാപ്തമല്ല,സുധീരൻ പറഞ്ഞു.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
    ഈ മോൻസൺ ആള് കൊള്ളാലോ ? സുധാകരന്റെ വീട്ടിൽ കോസ്മെറ്റിക് വിദഗ്തനായ മോൻസൺ

    അതേസമയം കോൺഗ്രസിൽ ഒരു സ്ഥാനമാനങ്ങളും താൻ ആഗ്രഹിക്കുന്നില്ലെന്നും രാജി സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് സുധീരൻ മറുപടി പറഞ്ഞു. ഞങ്ങൾ ജനിച്ചത് തന്നെ കോൺഗ്രസിലാണ്. കോൺഗ്രസ് എന്നാൽ ഞങ്ങളെ സംബന്ധിച്ച് വികാരമാണ്.

    സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇനി താനില്ല. ഇത് സംബന്ധിച്ച് താൻ നിലപാട് വ്യക്തമാക്കിയതാണ്. പാർട്ടിയിൽ ഇനിയും ഒരു സ്ഥാനവും താൻ ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി തുടരാനാണ് ആഗ്രഹകിക്കുന്നത്. പാർലമെന്ററി രംഗത്ത് 25 വൿഷം പൂർത്തിയാക്കിയപ്പോൾ ഇനി മത്സരത്തിന് ഇല്ലെന്ന് പറഞ്ഞ വ്യക്തിയാണ് താൻ. കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുക, മരിക്കുക എന്നതാണ് ആഗ്രഹം, സുധീരൻ പറഞ്ഞു.

    കോണ്‍ഗ്രസിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സുധാകരനുമായി ബന്ഝപ്പെട്ട ചോദ്യത്തിന് ഇനി വിവാദങ്ങൾക്ക് താത്പര്യമില്ലെന്നും സുധീരൻ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+