തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസ്; തുടർ നടപടി തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. നാളെ കേസിന്റെ വിചാരണ നടക്കാനിരിക്കേയാണ് കോടതി നടപടി.

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത കുറ്റപത്രമായതിനാല്‍ ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു ഹൈക്കോടിയെ സമീപിച്ചത്.കേസിൽ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പോലീസിന് അവകാശമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ കേസിൽ വിചാരണ കോടതിയായ നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി നിലനില്‍ക്കുമോയെന്ന നിയമപ്രശ്‌നത്തില്‍ വിശദമായ വാദം കേള്‍ക്കാനായിരുന്നു ഇത്. ഇതിനിടെയായിരുന്നു പുതിയ ഹർജിയുമായി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോർജ് വട്ടുകുളയാണ് ഹൈക്കോടതിയെ സമീപിച്ചത്.1994 ലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയാണ് അറസ്റ്റിലായത്. കേസിൽ ആന്റണി രാജു വക്കാലത്ത് ഏറ്റെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. കീഴക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുകയും പ്രതിയെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. തൊണ്ടി മുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതി വെറുതേ വിട്ടത്. എന്നാൽ തൊണ്ടി മുതലിൽ കൃത്രിമം നടന്നുവെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവായി.
2014 ഏപ്രില്‍ 30 നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാൽ ആന്റണി രാജു ഹാജരാകാതിരുന്നതിനാൽ പലപ്പോഴും കേസ് മാറ്റിവെയ്ക്കുകയായിരുന്നു. 22 തവണയായിരുന്നു ഇത്തരത്തിൽ കേസ് മാറ്റി വെച്ചത്. അതേസമയം വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ ആരംഭിക്കുമ്പോൾ പ്രോസിക്യൂഷന് മുൻപിൽ നിരവധി വെല്ലുവിളികളാണ് ഉള്ളത്. കേസിൽ 29 സാക്ഷികളാണ് ഉള്ളത്. ഇവരെല്ലാവരും തന്നെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് സാക്ഷികൾ മരിച്ച് പോയിരുന്നു.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications