ബാലയുടെ വിവാഹവേദിയിലും മോന്‍സന്‍... വര്‍ഷങ്ങളുടെ പരിചയം, ബാലയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ബാലയുടെ രണ്ടാം വിവാഹത്തിന്റെ റിസപ്ഷനില്‍ മോന്‍സനും പങ്കെടുത്തിരുന്നു. ബാലയ്‌ക്കൊപ്പം ചേര്‍ന്ന് നിന്നായിരുന്നു മോന്‍സന്‍ ദമ്പതികളെ കുറിച്ച് പറഞ്ഞത്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നാണ് റിസപ്ഷനില്‍ വെച്ച് മോന്‍സന്‍ പറയുന്നുണ്ട്. ബാലയും ഇക്കാര്യം പറയുന്നുണ്ട്.

അതേസമയം നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം മോന്‍സനുമായി സാധാരണ ബന്ധം മാത്രമാണ് ഉള്ളതെന്നായിരുന്നു ബാല അവകാശപ്പെട്ടിരുന്നത്. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായും പറഞ്ഞിരുന്നില്ല. എന്നാല്‍ നേരത്തെ ബാലയുടെ വീഡിയോയിലും ഇപ്പോള്‍ റിസപ്ഷനിലും അടക്കം മോന്‍സന്‍ വന്നതോടെ പലതും വിശദീകരിക്കേണ്ട അവസ്ഥയിലാണ് ബാല. മോന്‍സന്റെ വാക്കുകളിലേക്ക്....

1

ബാലയുടെ വിവാഹ ചടങ്ങില്‍ വന്ന എല്ലാവര്‍ക്കും സ്‌നേഹം എന്ന് മോന്‍സന്‍ പറയുന്നു. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോന്‍സന്‍ എത്തിയത്. അതിഥിയായിട്ടാണ് അദ്ദേഹം വന്നതെന്ന് വ്യക്തമാണ്. ബാലയെ ചേര്‍ത്ത് നിര്‍ത്തിയാണ് മോന്‍സന്‍ സ്‌നേഹപ്രകടനം നടത്തുന്നത്. താനും ബാലയും തമ്മില്‍ ഒരുപാട് വര്‍ഷത്തെ പഴക്കമുള്ള ബന്ധമാണ് ഉള്ളതെന്നും മോന്‍സന്‍ പറയുന്നു. ബാലയെ എന്നല്ല തമിഴ് മക്കളെ തന്നെ പറയുന്നത് സ്‌നേഹിച്ചാല്‍ കരള് പറിച്ച് കൊടുക്കുന്നവരാണ് തമിഴര്‍ എന്നാണ്. അതുപോലെയാണ് ബാലയുടെ കാര്യമെന്നും മോന്‍സന്‍ വേദിയില്‍ വെച്ച് പറയുന്നുണ്ട്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്നുപറയുമോ; ഭാവനയുടെ വയലിന്‍ ചിത്രത്തില്‍ ആരാധകര്‍

2

മലയാളികള്‍ സ്‌നേഹിക്കുമെങ്കിലും അതില്‍ കുറച്ച് കുഴപ്പമുണ്ടല്ലേ, എന്ന് മോന്‍സന്‍ ചോദിക്കുന്നുണ്ട്. ഇത് അമൃതയെ ലക്ഷ്യമിട്ടുള്ള വാക്കുകളായിരുന്നു. ഇതിന് ബാല ചിരിച്ച് കൊണ്ട് മറുപടി നല്‍കുന്നുണ്ട്. പണ്ടുണ്ടായിരുന്നു ഇപ്പോഴില്ല എന്നായിരുന്നു ബാല പറയുന്നത്. സ്‌നേഹിച്ചാല്‍ ഒരുപാട് സ്‌നേഹിക്കുകയും, വഴക്കിട്ടാല്‍ ഒത്തിരി പിണങ്ങുകയും ചെയ്യുന്ന സ്വഭാവമാണ് ബാലയ്ക്കുള്ളത്. ഞങ്ങള്‍ തമ്മില്‍ ഒത്തിരി നാള്‍ ഒരുമിച്ചുണ്ടായിരുന്നു. എലിസബത്ത് നല്ലൊരു കുടുംബിനിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബാലയെ സ്‌നേഹിക്കുന്ന ഒരു നല്ല കുടുംബിനിയാവും എലിസബത്ത്. ഇവര്‍ക്ക് നല്ലൊരു ദാമ്പത്യം ജീവിതം നയിക്കാനാവട്ടെ എന്നും മോന്‍സന്‍ പറയുന്നു.

3

മോന്‍സന്‍ ആഢംബര കാറില്‍ വന്നിറങ്ങുന്നതെല്ലാം ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതേസമയം താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാട് ഉണ്ടെന്ന് തെളിയിക്കാമെങ്കില്‍ തുണിയില്ലാതെ നടക്കുമെന്ന് ബാല വെല്ലുവിളിച്ചിരുന്നു. കൊച്ചിയിലെ തന്റെ അയല്‍വാസിയാണ് മോന്‍സനെന്നും, അദ്ദേഹത്തിന് ഉയര്‍ന്ന് ബന്ധങ്ങളുണ്ടെന്നും, സാമൂഹിക സേവനങ്ങള്‍ ധാരാളം ചെയ്യുന്നുണ്ടെന്നും ബാല പറഞ്ഞു. തനിക്ക് ഇക്കാര്യങ്ങള്‍ മാത്രമാണ് അറിയാവുന്നതെന്നും ബാല പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ വീഡിയോയില്‍ ഇരുവരും വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വളരെക്കാലത്തെ ബന്ധമുണ്ടെന്ന് മോന്‍സന്‍ തന്നെ പറയുകയും ചെയ്തു.

4

താനൊരു തമിഴ്‌നാട്ടുകാരനാണ്. മലയാളികളെ മുഴുവന്‍ അയാള്‍ പറ്റിച്ചെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടാത്ത കാര്യം പുറത്ത് നിന്നുള്ള ഞാന്‍ എങ്ങനെ അറിയാനാണ്. എനിക്ക് അയാള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്റെ അയല്‍ക്കാരനാണ് മോന്‍സന്‍. നിരവധി പേരെ വിാഹം കഴിപ്പിച്ച് അയക്കുന്നതിനും ഓപ്പറേഷന് വേണ്ടി പൈസ കൊടുക്കുന്നതുമൊക്കെയാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് കണ്ടിട്ടുള്ളത്. മാധ്യമങ്ങള്‍ പറയുമ്പോഴാണ് മോന്‍സനെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നത് തന്നെ. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനൊരു വിവാദത്തിന്റെ ആവശ്യമില്ല. മോന്‍സന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും ബാല വ്യക്തമാക്കി.

5

മോന്‍സന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചനത്തില്‍ ഇടപെട്ടെന്ന് അമൃതയുടെ അഭിഭാഷകനായിരുന്ന പ്രേം രാജും പറഞ്ഞിരുന്നു. മോന്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നതെന്നും പ്രേംരാജ് വെളിപ്പെടുത്തിയിരുന്നു. മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷക ശാന്തിപ്രിയയും മോന്‍സന്റെ വീട്ടില്‍ ആ സമയത്തുണ്ടായിരുന്നു. ബാലയ്ക്ക് വേണ്ടി സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. കുടുംബ കോടതിയില്‍ കേസ് നടക്കുമ്പോള്‍ മോന്‍സന്റെ കാറിലാണ് ബാല കോടതിയിലെത്തിയത്. അയല്‍ക്കാരന്‍ എന്ന ബന്ധമാണ് ഉള്ളതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും പ്രേംരാജ് പറഞ്ഞു.

6

അതേസമയം മോന്‍സന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറുമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പോര്‍ഷെ ബോക്‌സ്റ്റര്‍ എന്ന കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടര്‍ന്നാണ് പോലീസ് ഇത് പിടിച്ചെടുത്തത്. ഈ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലുണ്ട്. ഈ കേസില്‍ മോന്‍സന്റെ ഇരുപതോളം കാറുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിലൊരു കാറാണ് കരീനയുടെ പേരിലുള്ള രജിസ്‌ട്രേഷനിലുള്ളത്. 2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വാഹനം. കരീനയുടെ മുംബൈയിലുള്ള അഡ്രസിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷനുള്ളത്.

7

അറസ്റ്റിലായ മോന്‍സന്‍ നയാപൈസ തന്റെ കൈയ്യില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്. കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചെന്നും ഇയാള്‍ പറഞ്ഞു. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നാണ് മോന്‍സന്‍ പറയുന്നത്. എന്നാല്‍ ബാങ്ക് വഴി പണം കൈപറ്റിയെന്ന് സമ്മതിച്ചു. പുരാവസ്തുക്കള്‍ പലയിടത്ത് നിന്ന് ഈ പണം ഉപയോഗിച്ച് വാങ്ങിയെന്നാണ് മോന്‍സന്‍ അവകാശപ്പെടുന്നത്. ഇന്ത്യക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും, തന്റെ കൈവശം പാസ്‌പോര്‍ട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് പള്ളിപ്പെരുന്നാള്‍ നടത്തിയെന്നും, ഇതിനായി ഒന്നരക്കോടി ചെലവായെന്നും, വീട്ടുവാടക മാസം 50000 രൂപയും വൈദ്യുതി ബില്‍ മുപ്പതിനായിരം രൂപയും ചെലവാക്കിയെന്നും പറഞ്ഞിട്ടുണ്ട്.

8

തട്ടിപ്പുപണം കൊണ്ട് മോന്‍സന്‍ കാറുകള്‍ വാങ്ങി കൂട്ടുകയായിരുന്നു. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകളാണ് നല്‍കിയത്. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബിഎംഡബ്ല്യു കാറുകളാണ് നല്‍കിയത്. നൂറ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും സമ്മതിച്ചു. പാസ്‌പോര്‍ട്ടില്ലാതെയാണ് പ്രവാസി സംഘടനയുടെ രക്ഷാധികാരിയായി മോന്‍സന്‍ എത്തിയത്. മോന്‍സന്റെ വീട്ടിലെ റെയ്ഡില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിക്ക് പോലുമില്ലാത്ത ഡിപ്ലോമാറ്റിക് സൗകര്യം തനിക്കുണ്ടെന്നാണ് ഇയാള്‍ പരാതിക്കാരോട് പറഞ്ഞിരുന്നത്. കേന്ദ്ര സര്‍ക്കാരിലെ പിടിപ്പാടിനെ കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ശതകോടികള്‍ കിട്ടിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്‍ താനാണെന്നും മോന്‍സന്‍ പരാതിക്കാരോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+