കുഞ്ഞിനെ മാറ്റാൻ പിതാവ് ഒപ്പിട്ടു വാങ്ങിയ സമ്മതപത്രം പുറത്ത്; ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചതാണെന്ന് അനുപമ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാറ്റാൻ പിതാവ് ജയചന്ദ്രൻ ഒപ്പിട്ടു വാങ്ങിയ സമ്മതപത്രം പുറത്ത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയും എസ് എഫ് ഐ മുൻ നേതാവുമായിരുന്ന അനുപമയുടെ കുഞ്ഞിനെയാണ് മാതാപിതാക്കൾ മാറ്റിയത്. അനുപമ പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ശിഷുക്ഷേമ സമിതിയിൽ ഉപേക്ഷിക്കാനുള്ള സമ്മതപത്രമാണ് അച്ഛൻ ജയചന്ദ്രൻ ഒപ്പിട്ടു വാങ്ങിയത്.
എന്നാൽ തൻ്റെ സമ്മതമില്ലാതെയാണ് ഇതിൽ ഒപ്പ് വെച്ചതെന്നാണെന്നാണ് അനുപമ പറയുന്നത്. ഒക്ടോബര്‍ 19 നാണ് നെയ്യാര്‍ മെഡിസിറ്റിയില്‍ അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് നാല് ദിവസം മുമ്പ് നോട്ടറി ഹരിലാലും അച്ഛന്‍ ജയചന്ദ്രന്‍റെ സുഹൃത്തും അനുപമയെ കാണാന്‍ വീട്ടിലെത്തി. തന്നെ ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചു എന്നാണ് അനുപമ നേരത്തെ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത്. പ്രസവിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഉപക്ഷിക്കാനുള്ള സമ്മതപത്രമാണ് ഇത്.അതേസമയം തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ തിരിച്ചെടുത്ത് വളര്‍ത്താന്‍ അവകാശമുണ്ടാകുമെന്നും ഈ സമ്മത പത്രത്തില്‍ പറയുന്നതായും ഏഷ്യാനെറ്റ് ന്യൂസ് റിപോർട്ട് ചെയ്യുന്നു. എല്ലാം അനുപമയുടെ സമ്മതത്തോടെയാണ് ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാനും ഈ സമ്മതപത്രം ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.

കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അനുപമ ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസിലും പിന്നാലെ ഡിജിപിക്കും നല്‍കിയ പരാതി കേസെടുക്കാതെ ഒതുക്കിയത് നിയമപരമായി നിലനില്‍ക്കാത്ത ഈ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ്. തന്‍റെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തിയാണ് ഇതില്‍ ഒപ്പുവെപ്പിച്ചതെന്നാണ് അനുപമ പറയുന്നത്.എന്നാല്‍ പ്രസവിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സമ്മതപത്രത്തില്‍ ഒപ്പിട്ടാല്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിയമപ്രകാരം കഴിയില്ല. മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായി കുട്ടിയെ വളര്‍ത്താനാകില്ലെന്ന് പറഞ്ഞാല്‍ മാത്രമേ കുഞ്ഞിനെ സറണ്ടര്‍ ചെയ്യാനാകൂ. നിയമപരമായി ഒരു സാധുതതയുമില്ലാത്ത ഈ സമ്മതപത്രം പക്ഷേ പൊലീസിനുമുമ്പില്‍ ജയചന്ദ്രന്‍ ഹാജരാക്കുകയായിരുന്നു.
പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം തൻ്റെ കുഞ്ഞിനെ തട്ടിയെടുത്തു എന്ന് ആരോപിച്ചാണ് അനുപമ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും അനുപമ പറഞ്ഞു. തുടർന്ന് ഡി ജി പി ക്കും, സി പി എം സംസ്ഥാന കമ്മിറ്റിക്കും വനിതാ കമ്മീഷനും പരാതി നൽകുകയായിരുന്നു. പരാതിയിൽ നടപടിയാവാത്തതിനെ തുടർന്ന് അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരമുൾപ്പെടെ നടത്തിയിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ടതിന് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അനുപമ തയ്യാറായത്.
പുത്തന്‍ മേക്കോവറില്‍ കുടുംബ വിളക്ക് താരം അതിര മാധവ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications