അന്‍വര്‍ എംഎല്‍എയുടെ കൈയേറ്റം; 24ന് കലക്റ്ററേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ദിനരാത്ര സമരം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി കയ്യേറ്റങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ ഈ മാസം 20ന് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖിന്റെ നേത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ 24മണിക്കൂര്‍ ദിനരാത്രസമരം നടത്തും.

ആധാര്‍ രാജ്യത്തെ മാറ്റിമറിച്ചു: ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ഇങ്ങനെ

രാവിലെ പത്തിനു എരഞ്ഞിപാലത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ചോടെയാണ് സമരത്തിനു തുടക്കം കുറിയ്ക്കുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദിനരാത്രസമരം ഉദ്ഘാടനം ചെയ്യും.

pvanwar

പ്രമുഖ യു ഡി എഫ് നേതാക്കള്‍ സമരത്തിന്റെ ഭാഗമാകുമെന്നും ടി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമലംഘനത്തിലൂടെയാണ് അന്‍വര്‍ എം എല്‍ എ വിവിധ ലൈസന്‍സുകള്‍ സ്വന്തമാക്കിയിരിക്കുകന്നത്. ഈ അവസരത്തില്‍ അന്‍വറിന്റെ ഭൂമി ഇടപാടും മറ്റുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ പുനപരിശോധനക്കു വിധേയമാക്കണമെന്നും ടി സിദ്ദീഖ് ആവശ്യപ്പെട്ടു.

English summary
Anvar mla's encroachment-congress strike in front of collectorate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്