കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം വരെ ബിജെപിയോ? എന്ത് ചോദ്യമാണിതെന്ന് അബ്ദുള്ളക്കുട്ടി, ഉറപ്പ് പറയാൻ പറ്റില്ല, ഓഡിയോ വൈറൽ

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എപി അബ്ദുള്ളക്കുട്ടിയ്ക്ക് കുരുക്കായി വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച എട്ടിന്റെ പണിയായെന്ന തലക്കെട്ടോടയാണ് ഓഡിയോ സന്ദേശം പ്രചരിക്കുന്നത്. അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നതിനെ അഭിനന്ദിക്കാൻ വിളിക്കുന്ന മുഹമ്മദ് എന്ന് പേരുളള പ്രവാസിയുമായി നടത്തിയ സംഭാഷണം എന്ന രീതിയിലാണ് ഓഡിയോ പ്രചരിക്കുന്നത്

രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ദക്ഷിണേന്ത്യയിൽ നിന്നും; ഉമ്മൻ ചാണ്ടിയോ കെസി വേണുഗോപാലോ?രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ദക്ഷിണേന്ത്യയിൽ നിന്നും; ഉമ്മൻ ചാണ്ടിയോ കെസി വേണുഗോപാലോ?

നിങ്ങൾ മരണം വരെ ബിജെപിയോടൊപ്പം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതിനൊന്നും എനിക്കിപ്പോ ഉറപ്പ് തരാൻ പറ്റില്ലെന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി. ഇനിയും പാർട്ടി മാറുമോയെന്ന ചോദ്യത്തിന് ഇഎംഎസ് നാല് തവണ പാർട്ടി മാറിയിട്ടുണ്ടെന്നും താനിപ്പോൾ മൂന്നല്ലെ ആയിട്ടുള്ളുവെന്നുമാണ് അ

കുരുക്കായി ഓഡിയോ

കുരുക്കായി ഓഡിയോ

വടകര സ്വദേശിയും ഗൾഫിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയും ചെയ്യുന്ന മുഹമ്മദാണ് എന്ന് അബ്ദുള്ളക്കുട്ടിയെ സ്വയം പരിചയപ്പെടുത്തിയാണ് സംഭാഷണം തുടങ്ങുന്നത്. വാർത്തകളിൽ നിന്നും ബിജെപിയിൽ ചേർന്ന വിവരം അറിഞ്ഞുവെന്നും അഭിനന്ദനം അറിയിക്കാനാണ് വിളിക്കുന്നതെന്നും വിളിച്ചയാൾ പറയുന്നു. തീരുമാനമെടുക്കാൻ വൈകിപ്പോയെന്ന തോന്നലുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. ദേശീയ മുസ്ലീം എന്ന പ്രയോഗം ഉഷാറായിട്ടുണ്ടെന്നും വലിയൊരുമാറ്റത്തിന് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.

 അവഗണിച്ചു

അവഗണിച്ചു

അഭിനന്ദനത്തിന് നന്ദി അറിയിച്ച അബ്ദുള്ളക്കുട്ടി സന്തോഷം മറച്ചുവയ്ക്കുന്നില്ല. മുല്ലപ്പള്ളിയെ മലർത്തിയടിച്ച നിങ്ങൾക്ക് ബാക്കിയുള്ളവർ ഒരു വിഷയമാണെന്ന് തോന്നുന്നില്ലെന്ന് മറുതലയ്ക്കലിൽ നിന്നും പറയുമ്പോൾ നമ്മുടെ കഴിവ് അവർ തിരിച്ചറിഞ്ഞിട്ടില്ലെന്നും അസൂയയാണ് അവർക്കെന്നും ആരുടെയും പേര് പരാമർശിക്കാതെ അബ്ദുള്ളക്കുട്ടി പറയുന്നു. കേരളത്തിൽ തന്നെ പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് ദേശീയ തലത്തിലാണെങ്കിലും കേരളത്തിന് വേണ്ടി പ്രവർത്തിക്കാമല്ലോയെന്നാണ് മറുപടി.

 കൂടുതൽ പേരെ

കൂടുതൽ പേരെ

താൻ ഉടനെ ഗൾഫിലേക്ക് വരുന്നുണ്ടെന്നും കുറച്ച് മുസ്ലീം സുഹൃത്തുക്കളെ ബിജെപിയിലേക്ക് ചേർക്കാൻ തയാറാക്കി നിർത്തണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നുണ്ട്. എത്ര പേരെയാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് നൂറോ ആയിരമോ ആകട്ടെ എത്രയാണെങ്കിലും കുഴപ്പമില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഇതിന് പിന്നാലെ സാറിനെപ്പറ്റി ഒരു ആരോപണം ഉണ്ട് മറുകണ്ടം ചാടിക്കളയുമെന്ന്, അങ്ങനെയൊന്നും ഇല്ലല്ലോയെന്ന് വിളിച്ചയാൾ ചോദിക്കുന്നുണ്ട്. ഞാൻ ചാടിയതല്ലല്ലോ ചാടിച്ചതല്ലേയെന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി.

ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

പുതിയതായി ചേർക്കപ്പെടുന്ന മെംബർമാരോട് മരണം വരെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ഉണ്ടാകുമോയെന്ന് ധൈര്യത്തിൽ പറഞ്ഞുകൂടെ എന്ന് ചോദിക്കുമ്പോൾ അതിലൊന്നും ഉറപ്പ് പറയാൻ പറ്റില്ല, അങ്ങനെയൊക്കെ ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി. അങ്ങനെയാണെങ്കിൽ നിങ്ങൾ പാർട്ടിയിൽ ചേരണ്ടെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഇഎംഎസ് നാല് തവണ പാർട്ടി മാറിയിട്ടുണ്ടെന്നും ഞാൻ നാല് തവണയല്ല ആയിട്ടുള്ളുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

ബിജെപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കുന്നത്. ഇതിന് പിന്നാലെ നരേന്ദ്ര മോദിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി സ്തുതിയുടെ പേരിൽ സിപിഎം പുറത്താക്കിയപ്പോഴാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ ചേർന്നത്.

English summary
AP Abdullakkutty audio clip about decision to join BJP went viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X