Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഷയ്ക്ക് പാക് ബന്ധമെന്ന് അബ്ദുള്ളക്കുട്ടി; രാജ്യദ്രോഹക്കസ് പിൻവലിച്ചിലെങ്കിൽ രാജിയെന്ന് ബിജെപി വൈസ് പ്രസിഡന്റ്

ഐഷയ്ക്ക് പാക് ബന്ധമെന്ന് അബ്ദുള്ളക്കുട്ടി; രാജ്യദ്രോഹക്കസ് പിൻവലിച്ചിലെങ്കിൽ രാജിയെന്ന് ബിജെപി വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്ക് ഉള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കോവിഡിനെ ജൈവായുധമായി ഉപയോഗിച്ചുവെന്ന പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. സംവിധായികയ്ക്കെതിരായ നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഐഷാ സുൽത്താന് പാക് ബന്ധമുണ്ടെന്നും നടപടി ശരിയാണെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ വാദം.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

AA 1

"ഐഷ സുൽത്താനയ്ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ട്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണ്. ഐഷ സുൽത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക് മാധ്യമങ്ങൾ ആഘോഷിക്കുകയാണ്," അബ്ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിന്റെകൂടെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി. ബിജെപി ദേശീയ ഘടകത്തോട് സംസാരിക്കവെയാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദ പരാമർശം.

AA 2

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

AA 3

അതേസമയം ഐഷാ ശുൽത്താനെതിരായ നടപടിയിൽ ലക്ഷദ്വീപ് ബിജെപിയിൽ രാജി തുടരുകയാണ്. ആന്ത്രോത്ത് ദ്വീപ് ബിജെപി പ്രസിഡന്‍റ് സെയ്ദ് മുഹമ്മദ് മുസ്തഫ രാജിവെച്ചു. ബിജെപി പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് മുഹമ്മദ് മുസ്തഫ. ജനങ്ങളുടെ പക്ഷത്തിനൊപ്പം നിൽക്കുന്നതിനാണ് രാജിയെന്ന് മുഹമ്മദ് മുസ്തഫ പറഞ്ഞു. ആന്ത്രോത്ത് അഗത്തി ദ്വീപുകളില്‍ നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്‍റ് ഇസ്ഹാഖ് ഹമീദ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി.

AA 4

ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് കാസിം കോയയും അറിയിച്ചു. പ്രഫുല്‍ പട്ടേല്‍ വരുന്നതുമായി ബന്ധപ്പെട്ട അടിയന്തരമായി കൂടിയ സേവ് ലക്ഷദ്വീപ് ഫോറം മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്നാണ് ഐഷ സുല്‍ത്താന ഇതിനോട് പ്രതികരിച്ചത്.

AA 5

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ കേന്ദ്ര സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു. 'ശബ്ദസന്ദേശം എല്ലാവരും കേട്ടതാണല്ലോ. ഐയിഷയെ പേടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെടുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലിയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല." ഐഷ സുൽത്താന പറഞ്ഞു.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
    Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+