വഖഫ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ;വഖഫ് ബോർഡിനെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് എപി അബൂബക്കർ മുസ്ലിയാർ
ചെന്നൈ: വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേന്ദ്രസർക്കാർ നിയമഭേദഗതി ബിൽ കൊണ്ടുവന്ന് വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എ പി അബൂബക്കർ മുസ്ലിയാർ.
വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40-ലധികം ഭേദഗതികളാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്നത്. വഖഫിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കും വിധത്തിലും വഖ്ഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലും ഭേദഗതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. മുസ്‌ലിം പണ്ഡിതരുമായും സംഘടനക ളുമായും ചർച്ചചെയ്യാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് പ്രാർഥനക്ക് നേതൃത്വം നൽകി. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ബാഖവി അഹ്സനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ. എ. മുഈനുദ്ദീൻ ജമാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്നാ ട് ന്യൂനപക്ഷവകുപ്പ് മന്ത്രി എസ് എം നാസർ മുഖ്യാതിഥിയായി. സയ്യിദ് സമദാനി മിയാൻ അശ്റഫി ലക്നോ ഉറുദു പ്രഭാഷണം നടത്തി. മൻസൂർ ഹാജി, അബ്ദുൽ ഹകീം ഇംദാദി, മുഹമ്മദ് സലീം സിറാജി, താജുദ്ദീൻ അഹ്സനി, മുസ്തഫ മസ്‌ലഹി, മൂസ സഖാഫി പാതിരമണ്ണ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
അതേസമയം മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം വരാപ്പുഴ അതിരൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് സമ്പൂര്‍ണ്ണ പരിഹാരമുണ്ടാകണമെന്ന യോജിച്ച തീരുമാനമാണ് ചര്‍ച്ചയിലുണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതമൈത്രി സംരക്ഷിക്കപ്പെടണമെന്ന അഭിലാഷം യോഗത്തിലുടനീളം എല്ലാവരും ഒറ്റക്കെട്ടായി പ്രകടിപ്പിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ചര്‍ച്ച കഴിഞ്ഞുപുറത്തിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടയാളുകളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശനത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം. നേരത്തെ ഫാറൂഖ് കോളജ് കമ്മിറ്റിയുമായും മതസംഘടനകളുമായും ചര്‍ച്ച ചെയ്തപ്പോളും സമാനമായ അഭിപ്രായമാണ് ഉയര്‍ന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ വൈകരുത്. മുനമ്പം ഒരു നോവിന്‍ തീരമാകാതെ പരിഹാരിക്കാന്‍ എല്ലാവരുടെയും ഉപേക്ഷയില്ലാത്ത പിന്തുണയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതിന് മുന്നിട്ടിറങ്ങുകയെന്ന ബാധ്യത ഇനിയും വൈകാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications