• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിസിസി, ബ്ലോക്ക് ഭാരവാഹികളാവാന്‍ 'ജോലിക്കാർ' വേണ്ട; 5 വർഷം ഇരുന്നവരും പുറത്ത്, നിർദേശം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങളെ അതിജീവിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എ ഐ സി സി എല്ലാവിധ പിന്തുണയും പുനഃസംഘടനയ്ക്ക് നല്‍കിയതോടെ ഗ്രൂപ്പുകള്‍ക്കും തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. ചർച്ചകള്‍ക്കൊടുവില്‍ പുനഃസംഘടനയുമായി സഹകരിക്കാമെന്ന നിലയിലേക്ക് ഗ്രൂപ്പുകള്‍ എത്തുകയായിരുന്നു.

ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയാണ് ഇതില്‍ നിർണ്ണായകമായത്. ഇരു നേതാക്കൾക്ക് ഒപ്പം നിൽക്കുന്നവരുമായും നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ട്.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ

കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇതിന് പിന്നാലെ ഡി ​സി. സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും നിയമനത്തിന് കരട് മാനദണ്ഡമായിട്ടുണ്ട്.

റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം

പ്രധാനപ്പെട്ട നേ​താ​ക്ക​ളു​ടെ അ​ഭി​​പ്രാ​യം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ

പ്രധാനപ്പെട്ട നേ​താ​ക്ക​ളു​ടെ അ​ഭി​​പ്രാ​യം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ വേ​ണ്ട ഭേ​ദ​ഗ​തി​ക​ളോ​ടെ ര​ണ്ടു​ ദി​വ​സ​ത്തി​ന​കം മാ​ന​ദ​ണ്ഡം അ​ന്തി​മ​മാ​ക്കും. ഇതിന് ശേഷമാവും ഡി സി സി ചു​മ​ത​ല​യു​ള്ള കെ പി സി സി ജ​ന​റ​ൽ െസ​ക്ര​ട്ട​റി​മാ​ർ ജി​ല്ല​ക​ളി​ലെ​ത്തി മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ചർച്ച നടത്തി ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരാഴ്ചക്കുള്ളില്‍ തന്നെ പട്ടിക കൈമാറാനാണ് നിർദേശം.

അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും

സ്ഥിരം ജോലിയുള്ളവരെ, അതായത് അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​യു​ള്ള​വ​രെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കും ബ്ലോ​ക്ക് അ​ധ്യ​ക്ഷ​പ​ദ​ത്തി​ലേ​ക്കും പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നാ​ണ്​ പൊതുവെയുള്ള നിർദേശം. സ്ഥിരം ജോലിയുള്ളവരെ ഭാരവാഹികളായി എടുത്താല്‍ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. എ​ന്നാ​ൽ,​ സ​ഹ​ക​ര​ണ​സം​ഘം ഭാ​ര​വാ​ഹി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ നി​ർ​​ദേ​ശ​മി​ല്ല.

കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതിന് സമാനമായി ഡി സി സി​യി​ൽ

കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതിന് സമാനമായി ഡി സി സി​യി​ൽ അ​ഞ്ച്​ വ​ർ​ഷം ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന​വ​ർ​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, ഉ​പാ​ധ്യ​ക്ഷ​ന്മാ​ർ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. പുതിയ ഭാരവാഹികളില്‍ പകുതി പേരും പുതുമുഖങ്ങളായിരിക്കണമെന്നും നിർദേശമുണ്ട്. ഭാ​ര​വാ​ഹി​ക​ളി​ൽ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത്​ ര​ണ്ടു​പേ​ർ വ​നി​ത​ക​ളും ഒ​രാ​ൾ പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ര​നും ആ​യി​രി​ക്ക​ണമെന്ന് മാർഗ്ഗ നിർദേശത്തിലുണ്ട്.

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പുനസംഘടന പൂർത്തിയാക്കിയാൽ

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പുനസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്ന ആശങ്കയായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. അതുകൊണ്ടാണ് അവർ എതിർപ്പ് ഉന്നയിച്ച് എ ഐ സി സി നേരത്തെ നേരില്‍ കണ്ട് തന്നെ അതൃപ്തി അറിയിച്ചത്. ഡി സി സി, കെ സി സി സി പുനഃസംഘടനയിൽ നേരത്തേ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാക്ക് ഹൈക്കമാന്റ് നൽകിയിട്ട് പോലും അവസാന നിമിഷം പട്ടിക മുഴുവൻ അട്ടിമറിക്കപ്പെട്ടുവെന്ന കാര്യവും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി.

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു. പല നേതാക്കളും തഴയപ്പെട്ടു എന്ന ആക്ഷേപവും നേതാക്കൾ ഉന്നയിച്ചിരുന്നു. സഹഭാരവാഹികളെ കണ്ടെത്താനുള്ള പുനഃസംഘടനയിലും തത്സ്ഥിതി ആവർത്തിച്ചേക്കുമെന്നായിരുന്നു ഗ്രൂപ്പുകളുടെ ആശങ്ക. അത്തരത്തിൽ സംഭവിച്ചാൽ പാർട്ടി പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന് നേതാക്കൾ ആവലാതിപെട്ടിരുന്നു. സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകൾ തള്ളി കളഞ്ഞിരുന്നില്ല. എന്നാല്‍ പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ ഔദ്യോഗിക നേതൃത്വത്തിന് എ ഐ സി സി സർവ്വ പിന്തുണയും നല്‍കിയതോടെ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  English summary
  Appointment of DCC and block office bearers: KPCC has issued norms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion