ഇപ്പോള്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല, ഉറപ്പിച്ച് നേതാക്കള്‍, ഹൈക്കമാന്‍ഡും ഒപ്പം
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്ക് മുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. ഇക്കാലമത്രയും പ്രബല ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ നയിച്ചതെങ്കില്‍ ഇനി മുതല്‍ അങ്ങനെ വേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ആശീര് വാദത്തോടെ നേതൃത്വത്തിലേക്ക് എത്തിയവരുടെ നിലപാട്. ഗ്രൂപ്പിസം കെ സുധാകരന് മുന്നോട്ട് വെക്കുന്ന സെമി കേഡര്‍ സംവിധാനത്തിനും തടസ്സമാണ്.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ചപ്പോഴും അതിന് വഴങ്ങാതെ മുന്നോട്ട് പോവുന്നത് ഈ ഒരു ലക്ഷ്യം വെച്ചാണ്. ഈ ഒരു സമയത്ത് ഇത്തരമൊരു ശക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ലെന്നാണ് ഹൈക്കമാന്‍ഡും വിലയിരുത്തുന്നത്.
നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി

ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് പരിഗണന നല്‍കാതെയായിരുന്നു കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വിഡി സതീശനെ പ്രതിപക്ഷ നേതാവായും ഹൈക്കമാന്‍ഡ് നിശ്ചയിച്ചത്. ഡിസിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നും ഒരു പരിധിവരെ പാര്‍ട്ടി മോചിതമാവുമെന്ന് മുതിര്‍ന്ന് നേതാക്കള്‍ക്ക് ഉള്‍പ്പടെ അറിയാം.

പഴയ ഗ്രൂപ്പ് സംവിധാനം തന്നെ കോണ്‍ഗ്രസില്‍ ആകെ മാറി. ഗ്രൂപ്പുകളിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്ത് പാര്‍ട്ടിയില്‍ ശക്തി നേടാനാണ് കെ സുധാകരനും വിഡി സതീശനും ശ്രമിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം ഗ്രൂപ്പ് വീതം വെയ്പ്പില്ലാവുമെന്ന കാര്യം നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എ ഗ്രൂപ്പിന് ഉറപ്പ് നല്കുന്ന ഏക ജില്ല കോട്ടയം മാത്രമാണ് എന്നതാണ് ശ്രദ്ധേയം. അവിടേയും പ്രവര്‍ത്തന മികവ് പ്രധാന യോഗ്യതയായി മാറുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പ് താല്പര്യങ്ങള് ഒഴിവാക്കാന്‍ സാധിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഏറെക്കുറെ ഗ്രൂപ്പില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാന നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഹൈക്കമാന്‍ഡും ഉണ്ടെന്നുള്ളതും കെ സുധാകരനും വിഡി സതീശനും കരുത്താവുന്നു.

ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായി തള്ളിയില്ലെങ്കിലും പഴയപോലെ പരിശോധനയില്ലാതെ പട്ടിക അതുപോലെ സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും തയ്യാറായില്ല. പല ജില്ലകളിലും അവര്‍ മുന്നോട്ട് വെച്ച പേരിനൊപ്പം മറ്റ് പേരുകള്‍ പുതിയ നേതൃത്വം നിര്‍ദേശിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും മുതിർന്ന നേതാക്കളുടെ താൽപര്യം അംഗീകരിക്കുന്ന പട്ടികയല്ല നല്‍കിയിരിക്കുന്നത്.

ചുരുക്കപ്പട്ടികയില്‍ ചിലര്‍ തര്‍ക്കം ഉന്നയിച്ചെങ്കിലും ഇനിയൊരു നിര്‍ദേശവും മുന്നോട്ട് വെക്കാനില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ് പരിഗണനകള്‍ക്കും അതീതമായും കഴിവ് മാനദണ്ഡമാക്കിയും തയാറാക്കിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ച് നല്കിയാല് മാത്രമേ സംഘടനാപ്രവര്ത്തനനം കാര്യക്ഷമമായി നടത്താനാവും എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം

വിഷയത്തില്‍ സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന. സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി അനുനയശ്രമം നടത്തു. തുടര്‍ന്നായിരിക്കും പുതിയ ഡിസിസി അധ്യക്ഷന്മാരെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. അടുത്ത തിങ്കളാഴ്ചയോടെ പട്ടിക പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചുരുക്കപ്പട്ടികയില്‍
പട്ടികവിഭാഗം, വനിത പ്രാതിനിധ്യമില്ലെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരുന്നുണ്ട്.

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ
തിരുവനന്തപുരം- ജി.എസ്. ബാബു, കെ.എസ്. ശബരീനാഥൻ, ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ്
കൊല്ലം- എ. ഷാനവാസ്ഖാൻ, ആർ. ചന്ദ്രശേഖരൻ, പുനലൂർ മധു, എം.എം. നസീർ
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ, ഡി. സുരേഷ്കുമാർ, ആലപ്പുഴ - ഡി. ബാബുപ്രസാദ്, എം.ജെ. ജോബ്
കോട്ടയം- നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, യൂജിൻ തോമസ്
ഇടുക്കി -എസ്. അശോകൻ, സി.പി. മാത്യു,

എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശൂര്‍ -ടി.വി. ചന്ദ്രമോഹന്, അനില്‍ അക്കര, ജോസ് വെള്ളൂര്‍
പാലക്കാട്- വി.ടി. ബല്‍റാം, എ. തങ്കപ്പന്
മലപ്പുറം- ആര്യാടന് ഷൗക്കത്ത്, വി.എസ്. ജോയ്
കോഴിക്കോട്- കെ. പ്രവീണ്‍ കുമാര്‍
വയനാട്- പി.ടി. സജി, കെ.കെ. എബ്രഹാം
കണ്ണൂർ- കെ.പി. സാജു, മാർട്ടിൻ ജോർജ്, സജീവ് മാറൊളി
കാസർകോട് -ഖാദർ മങ്ങാട്, എൻ. നീലകണ്ഠൻ.
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍












Click it and Unblock the Notifications