കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മിലുള്ള ചാറ്റ് പുറത്ത്

Google Oneindia Malayalam News

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ച് ഐ ജി ലക്ഷ്മണയും അനിത പുല്ലയിലും നടത്തിയ ചാറ്റ് വിവരങ്ങള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായ വിവരം ഐ ജി ലക്ഷ്മണയെ അറിയിച്ചത് അനിതയാണെന്നാണ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്. മോന്‍സനെ കുറിച്ച് മുന്‍ പൊലീസ് മേധാവി രണ്ട് വര്‍ഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലക്ഷ്മണിനോട് പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ അടക്കമുള്ള ഡിജിറ്റര്‍ തെളിവുകളാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

1

കേസുമായി ബന്ധപ്പെട്ട അനിത പുല്ലയിലിനെ ചോദ്യം ചെയ്യുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാറ്റ് വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. കേരളത്തില്‍ എത്തി മൊഴി നല്‍കേണ്ടിവരുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം അനിതയെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അനിതയില്‍ നിന്ന് ഫോണിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് സൂചന. മോന്‍സന്‍ മാവുങ്കലുമായി ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു അനിത.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

2

അതേസമയം, മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബര്‍ 25ന് രാത്രി 9.30ന് ശേഷം നടന്നിട്ടുള്ള ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇന്ന് വൈകുന്നേരം മോന്‍സന്‍ അറസ്റ്റിലായി എന്ന് അനിത ലക്ഷ്മണയോട് പറയുന്നു. എന്നാല്‍ ഇതിന് ലക്ഷ്മണ നല്‍കിയ മറുപടി ഡീലീറ്റ് ചെയ്ത നിലയിലാണ് കാണുന്നത്. മോന്‍സന്‍ എന്തുതരം ഇടപാടാണെന്ന് ലോക്‌നാഥ് ബെഹ്‌റ ചോദിച്ചിരുന്നെന്നും അവര്‍ ചാറ്റില്‍ പറയുന്നു.

3

ഇതിനിടെ, അനിത പുല്ലയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കാന്‍ നാട്ടില്‍ എത്തിയേക്കും. പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത് അനിതയാണ്. ഈ സാഹചര്യത്തിലാണ് അനിതയുടെ മൊഴി എടുക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. ഇപ്പോള്‍ വിദേശത്തുള്ള അനിത മൊഴി നല്‍കാന്‍ നാട്ടില്‍ എത്തിയേക്കും, എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ബുദ്ധിമുട്ട് പരിഗണിച്ച് ഓണ്‍ലൈനിലൂടെ മൊഴി എടുക്കാനുള്ള സാധ്യതയുമുണ്ട്.,

4

അനിത ഇക്കാലയളവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും. മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിതയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നുള്ള കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മൊഴിയെടുക്കാനാണ് തീരുമാനം. മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കമുള്ളവരെ മോന്‍സന്റെ കരൂരിലേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചതാണെന്ന് അനിത സമ്മതിച്ചിരുന്നു.

5

എന്നാല്‍ മോന്‍സന്റെ തട്ടിപ്പ് വിവരങ്ങള്‍ മനസിലാക്കിയതോടെ അകലുകയായിരുന്നെന്നാണ് അനിത പറയുന്നത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പൊലീസ് അന്വേഷണം നടത്തിയേക്കും. കൂടാതെ മോന്‍സനെതിരെയുള്ള പരാതിക്കാരെ താന്‍ സഹായിച്ചെന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു മാസത്തെ ഇടവേളകളില്‍ ഇവര്‍ കേരളത്തിലേക്ക് വരുന്നതും കണ്ടെത്തിയിരുന്നു. ഈ വരവ് മോന്‍സനുമായുള്ള ഇടപാട് നടത്തുന്നതിന് വേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അനിതയുടെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

6

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ അറസ്റ്റ് സമയത്ത് പുറത്തുവന്നിരുന്നു. രാഷ്ട്രീയം, സിനിമ, പൊലീസ്, ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ള വിവിധ മേഖലകളിലെ ഉന്നതരുമായി പ്രതിക്കുള്ള ബന്ധമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. പണ്ട് മോന്‍സന്‍ മാവുങ്കലിനെതിരെ നടന്ന ഒരു അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എ ഐ ജിയ്ക്കായി ഐ ജി ലക്ഷ്മണ മെയില്‍ അയച്ചിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു.

Recommended Video

cmsvideo
സീറ്റ് ബെല്‍റ്റിടാത്തതിന് അയോധ്യയിലെ രാമന് പെറ്റിയടിച്ച് പൊലീസ്‌

English summary
Archaeological fraud case: Chat between IG Lakshmana and Anitha Pullayil is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X