'ഹാഷ്മി ദിലീപ് വിരോധിയല്ലേ? അന്ന് റീച്ച് കൂട്ടാൻ ഇടപെടാതിരുന്നതല്ലേ'; കുഴപ്പിച്ച് രാഹുൽ, ഹാഷ്മിയുടെ മറുപടി

മലയാളം ന്യൂസ് ചാനൽ അവതാരകരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവർത്തകനാണ് ഹാഷ്മി താജ് ഇബ്രാഹിം. ഹാഷ്മിയുടെ പ്രൈം ടൈം ചർച്ചകൾ പലപ്പോഴും വൈറലാകാറുമുണ്ട്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും 'സ്ഫോടനാത്മകമായ' ഇൻട്രോകളും തന്നെയാണ് ഹാഷ്മിയുടെ ചർച്ചയുടെ പ്രത്യേകതകൾ. എന്നാൽ ചർച്ചകളിൽ വന്നിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെ എളുപ്പമല്ല അതിന് മറുപടി നൽകുകയെന്നത് എന്നാണ് ഹാഷ്മി പറയുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഹാഷ്ടമിയുടെ പ്രതികരണം. ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ ഈശ്വറായിരുന്നു പരിപാടിയുടെ അവതാരകൻ.

എഡിറ്റോറിയൽ പൊസിഷൻ ആദ്യം തന്നെ ഷൂട്ട് ചെയ്യുമ്പോൾ ചർച്ച പക്ഷപാതപരമാകില്ലേയെന്നായിരുന്നു ഹാഷ്മിയോടുള്ള രാഹുലിന്റെ ആദ്യ ചോദ്യം. ഇതിന് ഇല്ലയെന്നായിരുന്നു ഹാഷ്മി നൽകിയ മറുപടി. സ്ഫോടനാത്മകമായ ഇൻട്രോ ഹാഷ്മിക്ക് അവകാശപ്പെട്ടതാണ്. അത് തയ്യാറാക്കാൻ എത്ര മിനിറ്റ് വേണം എന്നായിരുന്നു മറ്റൊരു ചോദ്യം ഇതിന് 20 മിനിറ്റ് കൊണ്ടാണ് ഇൻട്രോകൾ തയ്യാറാക്കാറുള്ളതെന്ന് ഹാഷ്മി മറുപടി നൽകി.

കൊവിഡ് സമയത്ത് ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് നടന്ന മാതൃഭൂമി ചർച്ചയിൽ അവതാരകമായ ഹാഷ്മി നടത്തിയ ഇൻട്രോ വലിയ രീതിയിൽ വൈലായിരുന്നു. ദേശീയതലത്തിലടക്കം ഹാഷ്മിയുടെ അവതരണം അടയാളപ്പെടുത്തിയത്. എന്നാൽ ഒരേ സമയം വിമർശന വിധേയമാവുകയും അനുമോദിക്കപ്പെടുകയും ചെയ്ത ഇൻട്രോ ആയിരുന്നു അതെന്ന് പറയുകയാണ് ഹാഷ്മി. ഗൗരവമുള്ള കാര്യമാത്ര പ്രസക്തമുള്ള ചർച്ചകളാണ് തനിക്ക് താത്പര്യമെന്നും ചർച്ചകളിൽ എഡിറ്ററിന്റെ നിലപാട് മറ്റൊന്ന് ആയത് കൊണ്ട് സ്വന്തം നിലപാട് ഒരിക്കലും മാറ്റയിട്ടില്ലെന്നും ഹാഷ്മി പറഞ്ഞു.

Array
ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വറും ബൈജു കൊട്ടാരക്കരയും തമ്മിൽ പരസ്പരം തർക്കിക്കുമ്പോൾ റീച്ച് കൂടാതിരിക്കാൻ ഇടപെട്ടിട്ടുയണ്ടോയെന്ന് ഉണ്ടോയെന്നായിരുന്നു രാഹുലിന്റെ അടുത്ത ചോദ്യം. ഇതിന് തീർച്ചയായും ഉണ്ടെന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള ഹാഷ്മിയുടെ മറുപടി. ഹാഷ്മി ദിലീപ് വിരോധി അല്ലേയെന്ന് ഇടയിൽ രാഹുൽ ചോദിച്ചപ്പോൾ അല്ലെന്നും ഹാഷ്മി ഉത്തരം നൽകി. തണുപ്പൻ ചർച്ചകൾ നടക്കുമ്പോൾ പലപ്പോഴും ഇടപെട്ട് പൊലിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും ഹാഷ്മി പറഞ്ഞു.

മുൻപ് ഹാഷ്മി നയിച്ച ഒരു ചർച്ചയ്ക്കിടെ അപ്രതീക്ഷിതമായി പാനലിസ്റ്റായ രാഹുൽ ഈശ്വർ തോക്കെടുത്ത സംഭവം വിവാദമായിരുന്നു. 24 ന്യൂസ് ചാനലില്‍ നടന്ന ചർച്ചക്കിടയില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ രാഹുൽ പിടിക്കുകയായിരുന്നു. ' ഈ തോക്കെടുത്ത് രാഹുല്‍ ഈശ്വർ നമ്പൂതിരി എന്ന ഹിന്ദുവായ എന്റെ തലയില്‍ വെടിവെച്ചാല്‍ മുസ്ലീമായ ഹാഷ്മി മരിക്കില്ല' എന്നായിരുന്നു രാഹുൽ പറഞ്ഞത്.

ഉടൻ തന്നെ അവതാരകനായ ഹഷ്മി താജ് ഇബ്രാഹീം വിഷയത്തില്‍ ഇടപെടുകയും രാഹുലിന്റെ ഈ നടപടിയില്‍ ചാനലിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചാനല്‍ ഈ ഭാഗങ്ങള്‍ പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അങ്ങനെ താൻ ചെയ്തപ്പോൾ ഭയന്നിരുന്നോയെന്ന് രാഹുൽ അഭിമുഖത്തിൽ ചോദിച്ചു.അപ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്നാണ് ഹാഷ്മി പ്രതികരിച്ചത്. 'അതൊരു ഡ്രാമയായിരുന്നു. അതുകൊണ്ട് കട്ട് ചെയ്യാൻ പറ്റുമോയിരുന്നില്ല. പക്ഷേ പ്രോത്സാഹിപ്പിക്കാനുമാകുമായിരുന്നില്ല. അത് കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ബുദ്ധിമുട്ടിയിരുന്നു', ഹാഷ്മി പറഞ്ഞു.












Click it and Unblock the Notifications