ബുള്ളറ്റ് പ്രൂഫ് കാറും എസ്കോർട്ടും, ഗവർണർക്ക് Z പ്ലസ് സുരക്ഷയനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. നിലവില്‍ കേരള പോലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്.
ഇനി മുതല്‍ സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന വന്‍ സന്നാഹമാണ് ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കുക. ബുളളറ്റ് പ്രൂഫ് വാഹനവും ഗവര്‍ണറുടെ യാത്രകള്‍ക്കായി ഒരുക്കും. രാജ്യത്ത് ആകെ 45 പേര്‍ക്ക് മാത്രമാണ് നിലവില്‍ സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയുളളത്. എസ്പിജി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനം ആണിത്.

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തത് അടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശക്തമായ പോര് ആണ് സംസ്ഥാനത്ത് നിലവിലുളളത്. അതിനിടെയാണ് സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കുന്നു എന്നാരോപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് കൊല്ലം നിലമേലില്‍ ഗവര്‍ണറുടെ വാഹനം കടന്ന് പോകവേ എസ്ഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ ആണ് അരങ്ങേറിയത്.
Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon'ble Governor and Kerala Raj Bhavan :PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) January 27, 2024
കാറില്‍ നിന്നിറങ്ങി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സമീപത്തേക്ക് കുതിച്ച ഗവര്‍ണര്‍ റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. അതിനിടെ അമിത് ഷായോട് സംസാരിക്കാനും പ്രധാനമന്ത്രിയെ വിളിക്കാനും അടക്കം തന്റെ ജീവനക്കാരോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയുണ്ടായി. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എഫ്ഐആര്‍ കാണിച്ചതിന് ശേഷം മാത്രമാണ് ഗവര്‍ണര്‍ കാറില്‍ കയറാന്‍ തയ്യാറായത്. പ്രതിഷേധിച്ച 17 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications