കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരീഷ്മയുടെ മരണകാരണം നിപയല്ല, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി, മലപ്പുറത്ത് ഇന്ന് അടിയന്തിര യോഗം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കോട്ടക്കുന്ന് ലക്ഷം വീട് സ്‌നേഹതീരം കോളനിയിലെ മഞ്ചേരിതൊടി സതീഷന്റെ ഭാര്യ അരീഷ്മയുടെ (23) മരണകാരണം നിപയല്ലെന്ന് സ്വാഭാവിക ഹൃദയാഘാതമാണന്നും പരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയിലൂടെ വിവരം ബന്ധുക്കളെ അറിയിച്ചത്. മരണകാരണം നിപയാണെന്ന് സംശയിച്ച മൃതദേഹം മെഡിക്കല്‍കോളജില്‍നിന്നും ബന്ധുക്കള്‍ക്ക് വിട്ടു

നല്‍കിയില്ലായിരുന്നു. തുടര്‍ന്നു നിപയല്ലെന്ന് സ്ഥിരീകരിച്ച ശേഷം ഇന്നലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കരപറമ്പയിലെ ഭര്‍തൃഗൃഹത്തില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം ഇന്ന് രാവിലെ 8.30ന് പുഴക്കാട്ടിരി എസ്.എന്‍.ഡി.പി. സ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

മരിച്ച അരീഷ്മ

നിപ; അടിയന്തിര യോഗം ഇന്ന്

നിപ; അടിയന്തിര യോഗം ഇന്ന്

മലപ്പുറം ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും നഗരസഭാ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പ്രാദേശികതലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനാണ് യോഗം.

എല്ലാ ദിവസവും അവലോകനം

എല്ലാ ദിവസവും അവലോകനം

നിപ വൈറസ് വ്യാപനം സംബന്ധിച്ച് അവലോകനം നടത്തുന്നതിന് എല്ലാ ദിവസവും വൈകിട്ട് നാലു മണിക്ക് പ്രത്യേക കര്‍മസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രത്യേക യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരും.

ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്

ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്

ടെക്‌സ്റ്റൈല്‍സുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുകയും വേണ്ടത്ര വായുസഞ്ചാരം ഇല്ലാതിരിക്കുകയും ചെയ്താല്‍ രോഗം പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം.

തുറന്ന സ്ഥലങ്ങളിലെ കച്ചവടത്തിന് നിരോധനം

തുറന്ന സ്ഥലങ്ങളിലെ കച്ചവടത്തിന് നിരോധനം

തട്ടുകടകള്‍, തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടവ തുടങ്ങിയവയുടെ കച്ചവടം നിരോധിച്ചു. നോമ്പ് തുറക്ക് ശേഷം ഇത്തരം കച്ചവടം ജില്ലയില്‍ വ്യാപകമായതിനെ തുടര്‍ന്നാണു നടപടി. ഇത്തരത്തിലുള്ള ൈലസന്‍സില്ലാത്ത എല്ലാ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.

5000 രൂപ മുതല്‍ പിഴ

5000 രൂപ മുതല്‍ പിഴ

വീടുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പു വരുത്തണം. കൊതുകു നശീകരണം അതത് വീട്ടുകാരും സ്ഥാപന അധികൃതരും ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവരില്‍ നിന്ന് അയ്യായിരം രൂപ മുതല്‍ പിഴ ഈടാക്കും. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്നു മുതല്‍ റവന്യു, പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തും.

കളക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ എം.എല്‍എ മാരായ പി. ഉബൈദുള്ള, വി.അബ്ദുറഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാരകരന്‍, അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ കെ.അജീഷ്, തിരൂര്‍ ആര്‍.ഡി.ഒ. ജെ.മോബി, ഡി.എം.ഒ ഡോ. കെ സക്കീന, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. മുഹമ്മദ് ഇസ്മാഈല്‍, ഡോ. അഹമ്മദ് അഫ്‌സല്‍ കെ.പി, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. അസ്മ റഹീം, , താലൂക്ക് ആശുപത്രി, സി.എച്ച്.സി സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Arishma's death is not due to nipah, body has been given to relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X