Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ പ്രതീക്ഷ കൈവിടേണ്ട, അര്‍ജുനെ കണ്ടെത്താനാവും; പ്രവചനവുമായി മുരാരി തന്ത്രി

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനെ കണ്ടെത്താനാവുമെന്ന് പ്രവചിച്ച് പ്രശസ്ത ജ്യോതിഷി മുരാരി തന്ത്രി. നേരത്തെ അര്‍ജുന്‍ കിട്ടുമെന്ന പറഞ്ഞ സമയത്ത് കൃത്യമായ തിരച്ചിലുകളൊന്നും വേണ്ട സ്ഥലത്ത് നടന്നിട്ടില്ല. അതുകൊണ്ടാണ് പ്രവചനം യാഥാര്‍ത്ഥ്യമാകാതെ വന്നത്. തിരച്ചില്‍ നടന്നെങ്കില്‍ മാത്രമേ പ്രവചനം ഫലിക്കൂ.

കേരളത്തില്‍ ഉള്ളത് പോലെയുള്ള ഒരു സര്‍ക്കാരാണ് കര്‍ണാടകത്തില്‍ ഉള്ളതെങ്കില്‍ വളരെ എളുപ്പത്തില്‍ അര്‍ജുനെ കണ്ടെത്തുമായിരുന്നു. എന്തൊക്കെയോ ഉപകരണങ്ങള്‍ കൊണ്ടുവന്ന് പരിശോധിക്കുകയാണ് ചെയ്തത്. എന്നാല്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്ന യാതൊന്നും അവിടെ കൊണ്ടുവന്നിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുരാരി തന്ത്രി പറഞ്ഞു.

murari-thanthri

മണ്ണിടിഞ്ഞ് പോയതിനെ തുടര്‍ന്ന് അര്‍ജുന്റെ വാഹനം പുഴയിലേക്ക് വീണുപോയതാണ്. ജലാംശത്തിലാണ് ആ വാഹനം ഉള്ളതെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്നെ വിമര്‍ശിക്കുന്നവരില്‍ പലരും പിരിവ് ചോദിച്ച് വീട്ടില്‍ വന്നവരാണ്. പ്രവചനത്തില്‍ ഇതുവരെ താന്‍ മാറിയിട്ടില്ല. അര്‍ജുന്റെ കാര്യത്തില്‍ എന്റെ പ്രവചനം തെറ്റിയിട്ടില്ല.

കൃത്യമായ സമയത്ത് തിരച്ചില്‍ നടന്നിരുന്നുവെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് അതുകൊണ്ടാണ്. അതില്‍ കമന്റിട്ട എല്ലാവരും എന്റെ അടുത്ത് വന്നവരാണ്. ഈ പ്രവചനത്തെ ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. അതുപോലെ തള്ളിക്കളയേണ്ടവര്‍ക്ക് അത് ചെയ്യാമെന്നും മുരാരി തന്ത്രി പറഞ്ഞു.

അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വ്യാഴാഴ്ച്ചയും തുടരും. പക്ഷേ കാലാവസ്ഥ വലിയ വെല്ലുവിളിയുയര്‍ത്തുമെന്നാണ് സൂചന. ഉത്തര കന്നഡയില്‍ നാളെ വ്യാപക മഴയ്ക്ക് സാധ്യത. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കാറ്റും ബുധനാഴ്ച്ചയും രക്ഷാദൗത്യത്തിന് വലിയ തടസ്സമായിരുന്നു. ദൗത്യ സംഘത്തിന് കനത്ത അടിയൊഴുക്കിനെ തുടര്‍ന്ന് ഗംഗാവലി പുഴയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ട്രക്ക് പുറത്ത് എടുക്കുന്നതില്‍ അല്ല പ്രഥമ പരിഗണന നല്‍കുന്നത്. അര്‍ജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം അറിയിച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനിള്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. അതിന് ശേഷം ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കും.

കരയില്‍ നിന്ന് നാല്‍പ്പത് മീറ്റര്‍ അകലെ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. മുങ്ങി വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു.

സ്‌കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്മേല്‍ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങല്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തണം. അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും സൈന്യം അറിയിച്ചു. ഡ്രോണുകള്‍ അടക്കമുള്ള കൂടുതല്‍ സന്നാഹങ്ങളും വ്യാഴാഴ്ച്ച എത്തിക്കും. പുഴയുടെ അടിഭാഗത്താണ് ലോറി കണ്ടെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+