അമിത് ഷാ തലശ്ശേരിയിലേക്കില്ല, നിർണായക സീറ്റിൽ സ്ഥാനാര്‍ത്ഥി ഇല്ലാതെ നാണംകെട്ട് ബിജെപി
കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ താരപ്രചാരകരില്‍ ഒരാളുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി ഒഴിവാക്കി. തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ആണ് സംസ്ഥാനത്ത് അമിത് ഷായുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി.
ബിജെപിക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ഇത്തവണ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസിനെ ആണ് തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ പത്രിക തള്ളിപ്പോയതൊടെ ബിജെപി വെട്ടിലായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

സ്വന്തം സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുളള നീക്കവും ബിജെപി നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിഒടി നസീര്‍ വ്യക്തമാക്കി. തലശ്ശേരിയില്‍ ഇനിയുളളത് അപരന്മാരും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ്. തലശ്ശേരി പോലൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
തലശ്ശേരി കൂടാതെ ഗുരുവായൂരിലും ദേവികുളത്തും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയിരുന്നു. ദേവീകുളത്ത് സ്വതന്ത്രനെ പിന്തുണച്ചും പാര്‍ട്ടി അംഗത്വം നല്‍കിയും ബിജെപി പ്രശ്‌നപരിഹാരമുണ്ടാക്കിയിരിക്കുകയാണ്. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് നീക്കം. ദിലീപ് നായരാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ഇടത് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയത് വോട്ട് കോണ്‍ഗ്രസിന് മറിക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് എ്ന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications