കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുക ആഷിഖ് അബുവും സംഘവും തട്ടി? വിശദീകരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Aashiq abu and team Didn't give money to CM's charity fund Says RTI | Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ നടത്തിയ പരിപാടിയുടെ പണം സര്‍ക്കാരിന് നല്‍കിയില്ലെന്ന് ആരോപണം. സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മാപ്പ് പറയാന്‍ സൗകര്യമില്ലെന്ന് കോണ്‍ഗ്രസ്;'മാപ്പ് വീര്‍'ല്‍1 00 കോടിയുടെ അപകീര്‍ത്തി കേസിന് മറുപടിമാപ്പ് പറയാന്‍ സൗകര്യമില്ലെന്ന് കോണ്‍ഗ്രസ്;'മാപ്പ് വീര്‍'ല്‍1 00 കോടിയുടെ അപകീര്‍ത്തി കേസിന് മറുപടി

വിവരാവകാശ പ്രകാരമാണ് ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. അതേസമയം ആരോപണത്തില്‍ മറുപടിയുമായി സംഘാടകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 നവംബര്‍ 1 ന്

നവംബര്‍ 1 ന്

നവംബര്‍ 1 നായിരുന്നു കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കടവന്ത്ര സ്റ്റേഡിയത്തില്‍ കരുണ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചത്. ബിജിപാല്‍ ആയിരുന്നു സംഘടനയുടെ സെക്രട്ടറി. ആഷിഖ് അബുവാണ് പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍.

 ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. പ്രളയ ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നതിനാല്‍ തന്നെ പരിപാടിക്കായി ജില്ലാ ഭരണകുടം വേദി സൗജന്യമായി നല്‍കിയിരുന്നു.

 സംഘാടകര്‍

സംഘാടകര്‍

ശരത്‌, ബിജിബാൽ, അനുരാധ ശ്രീറാം, ഷഹബാസ്‌ അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്‌, അൽഫോൻസ്‌‌ ജോസഫ്‌, ഷാൻ റഹ്മാൻ, റെക്സ്‌ വിജയൻ, രാഹുൽ രാജ്‌, സിതാര കൃഷ്ണകുമാർ തുടങ്ങി 50 ഓളം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

 ആരോപണം

ആരോപണം

എന്നാല്‍ നവംബറില്‍ നടത്തിയ പരിപാടിയുടെ തുക ഇതുവരേയും ദുരിതാശ്വാസ നിധിയിലേക്ക് എത്താതിരുന്നതോടെയാണ് സംഘാടകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരും അതിനെതിരെ രംഗത്തെത്തിയിരുന്നു.

 വിവരാവകാശ രേഖ

വിവരാവകാശ രേഖ

പരിപാടിയില്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുടെ ചിത്രവും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. റിമയും ആഷിഖ് അബുവും ചേര്‍ന്ന് വന്‍ തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ സര്‍ക്കാരിലേക്ക് നല്‍കിയില്ലെന്നും സന്ദീപ് ആരോപിച്ചിരുന്നു

 വിശദീകരണം

വിശദീകരണം

അതേസമയം സംഭവം വിവാദമായതോടെ ആരോപണത്തില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്തെത്തി. ചെലവിനേക്കാള്‍ കുറവായിരുന്നു വരുമാനമെന്നും ടിക്കറ്റ് വഴി ലഭിച്ച പണം മാര്‍ച്ച് 31 നകം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

 22 ലക്ഷം രൂപ

22 ലക്ഷം രൂപ

പരിപാടിയ്ക്കായി 22 ലക്ഷം രൂപയാണ് ചെലവ് വന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ ടിക്കറ്റ് ഇനത്തില്‍ പരിപാടിക്ക് ലഭിച്ചത് 6,34,000 രൂപയാണെന്നാണ് സംഘാടകര്‍ പറയുന്നത്.

 മാര്‍ച്ച് 31 നകം

മാര്‍ച്ച് 31 നകം

മാത്രമല്ല മറ്റ് സ്പോണ്‍സര്‍മാരും പരിപാടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ പറയുന്നു. ടിക്കറ്റിലൂടെ ലഭിച്ച തുക മാര്‍ച്ച് 31 നകം ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

 പരാതി നല്‍കി

പരാതി നല്‍കി

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി സന്ദീപ് ജി വാര്യര്‍ അറിയിച്ചു. ഒ രാജഗോപാല്‍ എംഎല്‍എയാണ് പരാതി നല്‍കിയിരിക്കുന്നത്.

'ആര്‍ത്തവം അശുദ്ധം'; 68 വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു, വിവാദം

പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുക ആഷിഖ് അബുവും സംഘവും തട്ടി? വിശദീകരണം

English summary
Ashiq abu and team Didn't give money to CM's charity fund RTI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X