Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് നിങ്ങള്‍ അസ്വസ്ഥപ്പെടുന്നത്? എസ്എഫ്‌ഐയോട് 9 ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിഷേധം എസ്എഫ്‌ഐയെ സംശയമുനയില്‍ നിര്‍ത്തില്ലേ എന്ന് രാഹുല്‍ ചോദിക്കുന്നു

r

കൊച്ചി: ഏഷ്യാനെറ്റില്‍ വന്ന ലഹരി സംബന്ധിച്ച വാര്‍ത്തയില്‍ കേരളത്തില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ പോര്. ചാനല്‍ ഓഫീസില്‍ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചതാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിച്ചത്. ലഹരി സംബന്ധിച്ച വാര്‍ത്തയില്‍ എസ്എഫ്‌ഐയുടേയോ സിപിഎമ്മിന്റെയോ പേര് പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ എന്തിന് പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന ചോദ്യമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിക്കുന്നത്.

പ്രതിഷേധം എസ്എഫ്‌ഐയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. വാര്‍ത്തയില്‍ പിശകുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണം. എന്നാല്‍ അതിന്റെ പേരില്‍ ഓഫീസില്‍ അതിക്രമിച്ച് കയറുന്നത് തോന്നിവാസമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് ചോദ്യങ്ങളാണ് അദ്ദേഹം എസ്എഫ്‌ഐയോട് ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

ഏഷ്യാനെറ്റ് ബ്യൂറോയിൽ അതിക്രമം കാട്ടിയ SFI യോട് 9 ചോദ്യങ്ങൾ ...

ഏഷ്യാനെറ്റിൽ വന്ന ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം SFI ക്കാർ ഏഷ്യാനെറ്റ് ബ്യൂറോയിലേക്ക് അതിക്രമിച്ചു കയറിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ്.
ഏഷ്യാനെറ്റ് വിമർശിക്കപ്പെടുവാൻ പാടില്ലേ?

തീർച്ചയായും വിമർശിക്കപ്പെടണം, ഓഡിറ്റ് ചെയ്യപ്പെടുകയും വേണം. പക്ഷേ അതിന്റെ പേരിൽ ആ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കടന്നു കയറുന്നത് ശുദ്ധ തോനിവാസമാണ്.

SFI എന്നത് CPM ന് വേണ്ടി അനുവാദമില്ലാതെ സ്ഥാപനങ്ങളിൽ വലിഞ്ഞു കയറാനുള്ള പോഷക സംഘടനയാണോ? മുൻപ് ഒരിക്കൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലും ഇതു പോലെ വലിഞ്ഞു കയറി അക്രമം അഴിച്ചു വിട്ടിരുന്നത് കൊണ്ട് ചോദിച്ചതാണ്.

വിഷയത്തിലേക്ക് വന്നാൽ ചില ചോദ്യങ്ങളാണ് ഉള്ളത്.
1) നൗഫൽ ബിൻ യൂസഫ് എന്ന ഏഷ്യാനെറ്റ് റിപ്പോർട്ടർ ചെയ്ത സ്റ്റോറി ലഹരി മാഫിയയ്ക്ക് എതിരെയുള്ളതാണ്. അതിൽ CPM നോ SFI ക്കോ പങ്കുള്ളതായി ഒന്നും പറയുന്നില്ല. ലഹരി മാഫിയ കേരളത്തിലെ യുവ സമൂഹത്തെ ലഹരിയുടെ കെണിയിൽ വീഴ്ത്തുന്നതിനെതിരായ ഒരു ജാഗ്രത ക്യാംപെയിൻ ചെയ്തതിൽ എന്തിനാണ് SFI എന്ന വിദ്യാർത്ഥി സംഘടന അസ്വസ്തപ്പെടുന്നത് ?

2) അതും CPM ലെയും SFI ലെയും ഒക്കെ ചില നേതാക്കൾ ലഹരിക്കടത്ത് ആരോപണത്തിൽ നില്ക്കുന്ന കാലത്തെ ഈ സമരം നിങ്ങളെ കൂടുതൽ സംശയത്തിന്റെ നിഴലിൽ നിർത്തില്ലെ?

3) നൗഫൽ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ പിന്നെ എന്തിനാണ് ആ റിപ്പോർട്ടിനെ എക്സൈസ് മന്ത്രി MB രാജേഷ് അന്ന് അഭിനന്ദിച്ചത്?

4) നൗഫൽ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ പിന്നെ എങ്ങനെയാണ് ആ കേസിലെ പ്രതിക്ക് എതിരായി പെൺ കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് തലശ്ശേരി പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു എന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറയുന്നത്?

5) SFI പറയുന്നത് പോലെ നൗഫലിന്റെ റിപ്പോർട്ട് വ്യാജമാണെങ്കിൽ പിണറായി പോലീസ് ഏഷ്യാനെറ്റിനു വേണ്ടി ഏതോ നിരപരാധിക്ക് എതിരായി കളളക്കേസെടുത്ത് വ്യാജ കുറ്റപത്രം സമർപ്പിച്ചു എന്നാണോ?

6) SFI ആരോപണത്തിൽ നിന്ന് ഏഷ്യാനെറ്റിനെ സംരക്ഷിക്കുവാൻ പിണറായി വിജയൻ ഏഷ്യാനെറ്റിനു വേണ്ടി നിയമസഭയിൽ കള്ളം പറഞ്ഞതാണോ?

7) പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് തന്നെ വാർത്ത സ്ഥിരികരിച്ചിട്ടും ഈ വാർത്ത വ്യാജമാണെന്ന് SFI പറയുന്നതിന്റെ ആധികാരികതയും സോഴ്സും എന്താണ്?

😎 ഇനി ഇത് വ്യാജ വാർത്ത ആണെന്ന SFI വാദം അംഗീകരിച്ചാൽ നിങ്ങളുടെ വ്യാജ വാർത്ത വിരുദ്ധ പോരാട്ടം ഏഷ്യാനെറ്റിനോട് മാത്രമാണോ ?

9) വ്യാജ വാർത്തകളുടെ മലയാള മാതാവായ ദേശാഭിമാനി മുൻപ് ആന്തൂർ നഗരസഭ അധ്യക്ഷയും നിങ്ങളുടെ പാർട്ടി സെക്രട്ടറി M V ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയുടെ നഗരസഭ ഭരണ സമിതി കാരണം ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ പറ്റി എഴുതിയ വ്യാജ വാർത്ത തൊട്ട് TP യുടെ കൊലപാതകത്തെ പറ്റിയുള്ളതടക്കമുള്ള വ്യാജ വാർത്തകൾക്കെതിരെ നിങ്ങൾ സമരം ചെയ്യാഞ്ഞത് എന്താണ്?

അപ്പോൾ സംഭവം വാർത്തയും വ്യാജവുമൊന്നുമല്ല ഏഷ്യാനെറ്റും റിപ്പോർട്ടർ നൗഫലുമാണ്. നിങ്ങളുടെ കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം ക്യാമറ തിരിക്കുന്ന ചാനലിനെ നിങ്ങൾക്ക് നിശബ്ദമാക്കണം. എന്നിട്ട് പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി വിളിച്ചു കൂവണം....
വല്ലാത്ത തൊലിക്കട്ടിയുള്ള ഒരു പാർട്ടി തന്നെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+