Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!

തിരുവനന്തപുരം: തുടര്‍ച്ചയായി 5 വര്‍ഷത്തില്‍ കൂടുതല്‍ ഒരു മുന്നണിയും ഭരിച്ച ചരിത്രം കേരളത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച ഇമേജ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുണയ്ക്കുമോ എന്നുളളത് കണ്ട് തന്നെ അറിയേണ്ടതുമാണ്.

പ്രതിപക്ഷത്ത് കോണ്‍ഗ്രസില്‍ ഇതിനകം തന്നെ ആരാകണം അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നുളള ചര്‍ച്ചകള്‍ സജീവമാണ്. മാത്രമല്ല ബിജെപിയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ ജനം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രതിപക്ഷ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാക്കളെ കടത്തി വെട്ടിയിരിക്കുകയാണ് ബിജെപി നേതാവ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരാകും മുഖ്യമന്ത്രി?

ആരാകും മുഖ്യമന്ത്രി?

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകേണ്ടത് രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനേയും പിണറായി വിജയനേയും കടന്നാക്രമിച്ച് കൊണ്ട് രമേശ് ചെന്നിത്തല സജീവമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ചെന്നിത്തല തനിച്ചല്ല ഉളളത്.

വേണുഗോപാലും രംഗത്ത്

വേണുഗോപാലും രംഗത്ത്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അടക്കമുളള പ്രമുഖരും രംഗത്തുണ്ട്. ഇടയ്ക്ക് കേരള രാഷ്ട്രീയത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ഇടവേള എടുത്തിരുന്നു. എന്നാല്‍ സമീപകാലത്തായി ഉമ്മന്‍ ചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശക്തമായി തിരിച്ച് എത്തിയിരിക്കുകയാണ്.

പട്ടികയിൽ മൂന്ന് പേർ

പട്ടികയിൽ മൂന്ന് പേർ

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ ഊന്നിയിരിക്കുകയാണെങ്കിലും കേരളത്തില്‍ തനിക്കുളള താല്‍പര്യം വേണുഗോപാല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കളിൽ ആരാകും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ പേരാണ് പട്ടികയിലുളളത്. കെസി വേണുഗോപാൽ ഈ പട്ടികയില്ല.

പിന്തുണ ഉമ്മൻ ചാണ്ടിക്ക്

പിന്തുണ ഉമ്മൻ ചാണ്ടിക്ക്

സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചിരിക്കുന്നത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയെ തന്നെ ആണ്. 47 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തലയാണ് സര്‍വ്വേയില്‍ രണ്ടാമത് എത്തിയിരിക്കുന്നത്.

ചെന്നിത്തല രണ്ടാമത്

ചെന്നിത്തല രണ്ടാമത്

13 ശതമാനം പേര്‍ മാത്രമാണ് ചെന്നിത്തല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. കെപിസിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന് ലഭിച്ചിരിക്കുന്നത് 12 ശതമാനം പേരുടെ പിന്തുണയാണ്. പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ എന്നിവരെ ജനം എങ്ങനെ വിലയിരുത്തുന്നു എന്നതും സര്‍വ്വേ പരിശോധിച്ചു.

മുല്ലപ്പളളിക്ക് മൂന്നാം സ്ഥാനം

മുല്ലപ്പളളിക്ക് മൂന്നാം സ്ഥാനം

മുല്ലപ്പള്ളി രാമചന്ദ്രന്‍ മികച്ച നേതാവാണെന്ന് 13 ശതമാനം പേരും വളരെ മികച്ച നേതാവാണ് എന്ന് 6 ശതമാനം പേരും അഭിപ്രായപ്പെടുന്നു. തൃപ്തികരമെന്ന് 34 ശതമാനവും മോശം നേതാവെന്ന് 47 ശതമാനവും അഭിപ്രായപ്പെട്ടിരിക്കുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ മോശമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 43 ശതമാനം പേരാണ്.

കടത്തി വെട്ടി സുരേന്ദ്രൻ

കടത്തി വെട്ടി സുരേന്ദ്രൻ

മികച്ച നേതാവെന്ന് 18 ശതമാനം പേരും വളരെ മികച്ച നേതാവെന്ന് 2 ശതമാനം പേരും പ്രകടനം തൃപ്തികരമെന്ന് 37 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളെ കടത്തി വെട്ടിയിരിക്കുകയാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍ എന്നത് ശ്രദ്ധേയമാണ്. കെ സുരേന്ദ്രന്റെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 5 ശതമാനം പേരാണ്.

പ്രതിച്ഛായ ഇടിഞ്ഞു

പ്രതിച്ഛായ ഇടിഞ്ഞു

അതേസമയം മികച്ച പ്രവര്‍ത്തനമാണ് സുരേന്ദ്രന്റേത് എന്ന് 18 ശതമാനവും തൃപ്തികരമെന്ന് 40 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. 37 ശതമാനം പേരാണ് സുരേന്ദ്രന്റെ പ്രവര്‍ത്തനം മോശമെന്ന് പറഞ്ഞിരിക്കുന്നത്. മുല്ലപ്പള്ളി പ്രതിച്ഛായ കൂട്ടിയെന്ന് 39 ശതമാനവും കുറച്ചെന്ന് 61 ശതമാനവും അഭിപ്രായപ്പെട്ടിരിക്കുന്നു.

ഇമേജ് വർധിച്ചു

ഇമേജ് വർധിച്ചു

രമേശ് ചെന്നിത്തല പ്രതിച്ഛായ ഉയര്‍ത്തിയെന്ന് 43 ശതമാനം പേരും പ്രതിച്ഛായ കുറഞ്ഞെന്ന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇവിടെയും കെ സുരേന്ദ്രനാണ് നില മെച്ചപ്പെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രന്‍ പ്രതിച്ഛായ ഉയര്‍ത്തി എന്ന അഭിപ്രായം 56 ശതമാനം പേര്‍ക്കുണ്ട്. പ്രതിച്ഛായ കുറച്ചെന്ന് 44 ശതമാനം പേര്‍ പറഞ്ഞിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+