ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ബിജെപിയില്‍ ചര്‍ച്ചയാകുന്നു; രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന ആളോ
തിരുവനന്തപുരം: രണ്ടാം തവണയാണ് ബിജെപി ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കുന്നത്. ഇപ്പോഴത്തെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന്റെ കാരണം പല ബിജെപി പ്രവര്‍ത്തകര്‍ പോലും മറന്നിരിക്കുകയാണ് എന്നൊരു തമാശ പ്രചരിക്കുന്നുണ്ട്.
എന്തായാലും രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി സഭയില്‍ ഇടം നേടിയതുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുള്ളില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം വീണ്ടും ചര്‍ച്ചയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപക സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് ന്യൂസ്. വിശദാംശങ്ങള്‍ നോക്കാം...
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പര്‍ട്ടിയെ തകര്‍ക്കാന്‍
കേരളത്തില്‍ ബിജെപിയെ തകര്‍ക്കാന്‍ നോക്കുന്ന വാര്‍ത്താ ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് എന്നൊരു ആക്ഷേപം പലപ്പോഴായി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരം ആരോപണങ്ങള്‍ക്ക് കുറവൊന്നും ഇല്ല. പക്ഷേ, ഇപ്പോഴത്തെ ബഹിഷ്‌കരണത്തിന് അതുമായി എന്ത് ബന്ധം എന്ന ചോദ്യം പ്രസക്തമാണ്.

എന്തിന് ബഹിഷ്‌കരണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തില്ലെന്നതായിരുന്നു ബിജെപിയുടെ പരാതി. ഇക്കാര്യം ചോദ്യം ചെയ്ത് വിളിച്ച പ്രേക്ഷകയോടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അല്‍പം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. അതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും വിലക്കാന്‍ ബിജെപി തീരുമാനിച്ചത്.

യഥാര്‍ത്ഥ കാരണം?
എന്നാല്‍ യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നാണ് അണിയറ സംഭാഷണങ്ങള്‍. കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് തുടര്‍ച്ചയായി ചെയ്തിരുന്ന വാര്‍ത്തകള്‍ ആണത്രെ ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ കുഴല്‍പണ കേസ് വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് കൂടുതല്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ചാനല്‍
കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപിയും കേരളത്തിലെ എന്‍ഡിഎയുടെ മുന്‍ വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള ചാനലില്‍ നിന്നുള്ള നടപടികള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട. അതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖറിന്റെ തന്നെ ചില താത്പര്യങ്ങള്‍ ആണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ചാനല്‍
കൊടകര കുഴല്‍പണ കേസില്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ സമ്പൂര്‍ണ പിന്തുണയുണ്ട്. എന്നിട്ടും പാര്‍ട്ടി എംപിയുടെ നേതൃത്വത്തിലുള്ള ചാനല്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു എന്നാണ് പരാതി. ഇപ്പോള്‍ അതേ ചാനലിന്റെ ഉടമയായ എംപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പരസ്യമാക്കാതെ
എന്തായാലും ഇക്കാര്യത്തിലും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയിട്ടും കേരളത്തിലെ ഔദ്യോഗിക നേതൃത്വം അദ്ദേഹത്തിന് പരസ്യമായി ആശംസകള്‍ പോലും അറിയിച്ചിട്ടില്ല.

കുമ്മനം പ്രതീക്ഷിച്ചു
മുന്‍ മിസോറാം ഗവര്‍ണര്‍ ആയ കുമ്മനം രാജശേഖരന് അര്‍ഹമായ പദവി നല്‍കുന്നില്ലെന്ന ആക്ഷേപം ആര്‍എസ്എസ് ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയാണ്. ഇത്തവണത്തെ മന്ത്രിസഭാ പുന:സംഘടനയില്‍ എങ്കിലും കുമ്മനം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് നടക്കാത്തതില്‍ ആര്‍എസ്എസ് നേതൃത്വത്തിനും അസംതൃപ്തിയുണ്ട്.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications