കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വീണ്ടും യുഡിഎഫ് തന്നെ, ബിജെപി അക്കൗണ്ട് തുറക്കും- ഏഷ്യാനെറ്റ് സര്‍വ്വേ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടി ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

ബിജെപി നേതൃത്വത്തിന് ഏറെ സന്തോഷം പകരുന്നതാണ് ഈ സര്‍വ്വേ ഫലം. ചരിത്രത്തിലാദ്യമായി ബിജെപി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടം കാഴ്ചവയ്ക്കാന്‍ യുഡിഎഫി കഴിയും എന്നാണ് വിലയിരുത്തല്‍. എങ്കിലും നേരിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവുകയുള്ളൂ... എന്തൊക്കെയാണ് സര്‍വ്വേയില്‍ പറയുന്നത്.

 77 സീറ്റ്

77 സീറ്റ്

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 73 മുതല്‍ 75 വരെ സീറ്റുകള്‍ നേടാനാകുമെന്ന് സര്‍വ്വേ പറയുന്നു.

എല്‍ഡിഎഫിന്

എല്‍ഡിഎഫിന്

എല്‍ഡിഎഫിന് 61 മുതല്‍ 65 വരെ സീറ്റുകളാണ് ലഭിയ്ക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ മോശം പ്രകടനം!

ബിജെപിയ്ക്ക് അക്കൗണ്ട്

ബിജെപിയ്ക്ക് അക്കൗണ്ട്

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്നും സര്‍വ്വേ കണ്ടെത്തുന്നു.

അഞ്ച് സീറ്റ്?

അഞ്ച് സീറ്റ്?

ബിജെപിയുടെ സാന്നിധ്യത്തെ തീരെ കുറച്ചല്ല സര്‍വ്വേ കാണുന്നത്. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിച്ചേയ്ക്കുമെന്നാണ് സര്‍വ്വേ ഫലം.

യുവാക്കള്‍ യുഡിഎഫിനൊപ്പം

യുവാക്കള്‍ യുഡിഎഫിനൊപ്പം

വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ യുഡിഎഫിനോടാണ് താത്പര്യം എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്.

അഴിമതി മാത്രം

അഴിമതി മാത്രം

അഴിമതി മാത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ള പ്രശ്‌നമായി പലരകും കാണുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്നും വിലയിരുത്തുന്നു.

സിപിഎം വിഭാഗീയത

സിപിഎം വിഭാഗീയത

സിപിഎമ്മിന്റെ വിഭാഗീയതയാണ് എല്‍ഡിഎഫിനോടുള്ള എതിര്‍പ്പിനുള്ള പ്രധാന കാരണം. പിന്നെ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രീണനവും പ്രശ്‌നമായി വിലയിരുത്തപ്പെടുന്നു.

എതിരാളി ബിജെപിയോ

എതിരാളി ബിജെപിയോ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ ബിജെപി മാറുന്നോ എന്ന സംശയവും സര്‍വ്വേ മുന്നോട്ട് വയ്ക്കുന്നുണ്ട്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്.

English summary
Asianet News C- Fore Survey Report- UDF leading in Kerala , BJP will start account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X