നീചന്‍..! ദിലീപിനെതിരെ വെട്ടിത്തുറന്ന് യുവതാരം..!! പൃഥ്വിരാജിന് പഠിക്കുന്ന ആസിഫ് അലി..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ദിലീപ് അറസ്റ്റിലായത്. ദിലീപിനെതിരെ നിന്നവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത ഒരു നീക്കം. തലമുതിര്‍ന്ന താരരാജാക്കന്മാര്‍ പോലും വാതുറക്കാന്‍ ഇനിയും മടിക്കുമ്പോഴും മാതൃകയാവുന്നത് യുവതാരങ്ങളാണ്. നടന്‍ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം നിലപാട് തുറന്ന് പ്രഖ്യാപിച്ച് രാജാക്കന്മാര്‍ക്ക് മാതൃകയായി. കൂട്ടത്തില്‍ ആസിഫ് അലി കുറച്ച് കടുപ്പിച്ച് തന്നെ ചിലത് പറയുകയും ചെയ്തിരിക്കുന്നു. വെട്ടിത്തുറന്ന് നിലപാടുകൾ പറയുന്ന ശീലക്കാരനായ പൃഥ്വിരാജിന് പഠിക്കുകയാണോ ആസിഫലി? ആക്രമിക്കപ്പെട്ട നടി അഭിനയിച്ച ആസിഫലി ചിത്രമായ അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ വിജയിക്കാതെ പോയതിന് പിന്നിലും ദിലീപാണെന്ന് ആരോപണം ഉണ്ട്. 

ഇത് സാധാരണ പകയല്ല..!! നടിയുടെ ദൃശ്യങ്ങളെക്കുറിച്ച് ദീലീപ് പറഞ്ഞത്..! ഇത് ജനപ്രിയനല്ല..ക്രൂരൻ !!

ദിലീപിനൊപ്പം അഭിനയിക്കില്ല

ദിലീപിനൊപ്പം അഭിനയിക്കില്ല

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനൊപ്പം താനൊരിക്കലും അഭിനയിക്കില്ലെന്നാണ് ആസിഫ് അലി വ്യക്തമാക്കിയിരിക്കുന്നത്. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം എങ്ങനെ അഭിനയിക്കുമെന്നും ആസിഫ് ചോദിക്കുന്നു.

ദിലീപുമായി ഒരു ബന്ധവുമില്ല

ദിലീപുമായി ഒരു ബന്ധവുമില്ല

റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിക്കവേയാണ് ദിലീപിനെതിരെ ആസിഫലി തുറന്നടിച്ചത്. ദിലീപുമായി തനിക്കിനി മാനസികമായി ഒരു ബന്ധവും ഉണ്ടാവില്ലെന്നും ആസിഫ് വ്യക്തമാക്കി.

ദുരനുഭവം വേദന

ദുരനുഭവം വേദന

ദിലീപിന്റെ ഗൂഢാലോചനയുടെ ഇരയായി ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായി വേദനയുണ്ടാക്കുന്നതാണെന്നും ആസിഫലി പറഞ്ഞു.

ദിലീപിനെതിരെ പ്രസ്താവന

ദിലീപിനെതിരെ പ്രസ്താവന

കൊച്ചിയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരുന്നു ആസിഫലിയുടെ പ്രതികരണം. നേരത്തെ യോഗത്തിന് മുന്‍പും ദിലീപിനെതിരെ ആസിഫലി പ്രസ്താവന നടത്തിയിരുന്നു.

കുറ്റക്കാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണം

കുറ്റക്കാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണം

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും നേരത്തെ ആസിഫലി പറഞ്ഞിരുന്നു. രമ്യ നമ്പീശന്‍, പൃഥ്വിരാജ് എന്നീ താരങ്ങളും സംഭവത്തില്‍ ശക്തമായ നിലപാടാണ് എടുത്തത്.

അമ്മയെ പിളർത്താൻ

അമ്മയെ പിളർത്താൻ

ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ അമ്മ പിളര്‍ത്താനാണ് നീക്കമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. അനുകൂല നീക്കം അമ്മയില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ മറ്റ് തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു.

ദിലീപ് പുറത്ത്

ദിലീപ് പുറത്ത്

നേരത്തെ ദിലീപിനൊപ്പം നിന്ന അമ്മ നിലപാട് മാറ്റി രംഗത്ത് വരികയും നടിക്കൊപ്പം മാത്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കുകയും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

English summary
Actor Asif Ali against Dileep in actress attack case
Please Wait while comments are loading...