നടിയെ വിളിച്ചിട്ടില്ല; പൂര്‍ണമായ നീതി കിട്ടാത്തത് കൊണ്ടാകാം അപ്പീല്‍ പോകുന്നത് എന്ന് ആസിഫ് അലി
തൊടുപുഴ: നടി ആക്രമിക്കപ്പെട്ട വേളയില്‍ ശക്തമായ നിലപാട് സ്വീകരിച്ച താരങ്ങളില്‍ ഒരാളായിരുന്നു നടന് ആസിഫ് അലി. നടിക്കൊപ്പം നിന്ന അദ്ദേഹം ഇതുവരെ നിലപാട് മയപ്പെടുത്തിയിട്ടുമില്ല. പല താരങ്ങളും കേസിലെ പ്രതിയായിരുന്ന ദിലീപിന് അനുകൂലമായി പ്രതികരിച്ച വേളയിലും വേറിട്ട് നിന്നിരുന്നു ആസിഫ് അലി ഉള്‍പ്പെടെയുള്ളവര്‍. കേസിലെ വിധി വന്ന ശേഷം ആദ്യമായി അദ്ദേഹം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ തൊടുപുഴയിലെ പോളിങ് ബൂത്തിലെത്തിയ വേളയിലാണ് ആസിഫ് അലി മാധ്യമങ്ങളെ കണ്ടത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് താരം അഭ്യര്‍ഥിച്ചു. പിന്നീട് ദിലീപ് പ്രതിയായ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയാണ് മടങ്ങിയത്. കോടതി വിധിയെ മാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധിയില്‍ താന്‍ അഭിപ്രായം പറയുന്നതില്‍ എത്രത്തോളം പ്രസക്തിയുണ്ട് എന്നറിയില്ലെന്ന് താരം പറഞ്ഞു. ഇരയായ നടിക്ക് നീതി കിട്ടിയോ എന്ന ചോദ്യത്തിന്, ഈ വേളയില്‍ എന്ത് പറയണം എന്ന് അറിയില്ല എന്നായിരുന്നു ആസിഫലിയുടെ പ്രതികരണം. ശിക്ഷിക്കപ്പെടണം എന്ന് കോടതിക്ക് ബോധ്യമായവരെ എല്ലാം ശിക്ഷിച്ചിട്ടുണ്ടെന്നു ആസിഫ് അലി പറഞ്ഞു.
എപ്പോഴും ഇരയായ നടിക്കൊപ്പമാണ്. അതില്‍ സംശയമില്ല. അവര്‍ എന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ കോടതി വിധിയെ കുറിച്ച് പറയുന്നത് ശരിയല്ലെന്ന് തോന്നുന്നു. നടിയുമായി സംസാരിച്ചിട്ടില്ല. യാത്രയിലായിരുന്നു. നേരെ തൊടുപുഴയിലേക്ക് വരികയായിരുന്നു. എല്ലാവരും കരുതലോടെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയമാണ്. പല രീതിയിലും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
അതിജീവിതക്ക് നീതി കിട്ടുക എന്നതാണ് പ്രധാനം
നേരത്തെ പലരും പറഞ്ഞ കാര്യങ്ങള്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ അറ്റാക്കിന് കാരണവുമായി. അതുകൊണ്ടുതന്നെ എല്ലാവരും കരുതലോടെ പ്രതികരിക്കുന്ന ടോപ്പിക് ആണിത് എന്നും ആസിഫ് അലി പറഞ്ഞു. പൂര്‍ണമായ നീതി കിട്ടിയില്ല എന്ന് തോന്നിയതു കൊണ്ടല്ലേ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന്, ആയിരിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി.
ആരോപിതനായ സമയം ദിലീപിനെതിരെ എല്ലാ സംഘടനകളും നടപടിയെടുത്തിരുന്നു. കോടതി വിധി ഇത്തരത്തില്‍ വന്ന സാഹചര്യത്തില്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുക തന്നെയല്ലേ വേണ്ടത് എന്ന് താരസംഘടനയില്‍ തിരിച്ചെടുക്കുന്ന ചോദ്യത്തിന് ആസിഫ് അലി പ്രതികരിച്ചു. ഏകപക്ഷീയമായ തീരുമാനം ആര്‍ക്കെതിരെയും എടുത്തിട്ടില്ല. സംഭവം നടന്ന വേളയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു താന്‍. അതിജീവിതക്ക് നീതി കിട്ടുക എന്നതാണ് പ്രധാനം. ആര് ശിക്ഷിക്കപ്പെടണം എന്നതല്ല. അവര്‍ക്ക് സംഭവിച്ചതിന് എന്തു പകരം കൊടുത്താലും മതിയാകില്ലെന്നും ആസിഫലി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications