Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ലം വധം; തൂണേരിയില്‍ വ്യാപക അക്രമം, വീടുകള്‍ കയറി അക്രമികള്‍ കൊള്ളയടിക്കുന്നു

കോഴിക്കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകത്തിന് പിന്നാലെ തൂണേരി മേഖലയില്‍ അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നു. ആക്രമണത്തില്‍ മുപ്പതോളം വീടുകളും അഞ്ച് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വീടുകളില്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചു. ചില വീടുകളില്‍ നിന്നും സ്വര്‍ണ്ണവും മറ്റും കവര്‍ന്നതായും പരാതിയുണ്ട്. അസ്ലമിന്റെ മയ്യത്ത് ഖബറടക്കിയതിന് പിന്നാലെയാണ് വെള്ളൂരില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമായത്. പതിമൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെ ഹര്‍ത്താലാചരിച്ചിരുന്നു.

Aslam

നാദാപുരത്ത് പുളിക്കൂല്‍ സ്വദേശി അജിത്തിന്റെ കെഎല്‍ 18 എന്‍ 5338 എന്ന നമ്പറുള്ള കാര്‍ അക്രമികള്‍ തകര്‍ത്തു. കല്ലാച്ചി താഴെ തച്ചിനാണ്ടിയില്‍ വിജീഷ്, അനീഷ് മണങ്ങാനത്ത് താഴക്കുനി എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവര്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ അനേകം വീടുകളില്‍ നിന്നും പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

അതേസമയം വളയം മേഖലയിലെ സിപിഎം പ്രദേശിക നേതാക്കളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീട്ടില്‍ വരെ പോലീസ് കയറി പരിശോധന നടത്തി. കൊലയാളികള്‍ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

കൊലയാളികള്‍ അഞ്ച് ദിവസത്തേയ്ക്കു കാര്‍ വാടകയ്‌ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്‌ക്കെടുത്തയാള്‍ ഒളിവിലെന്നും പൊലീസ് അറിയിച്ചു. കാര്‍ വാടയ്‌ക്കെടുക്കാന്‍ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാര്‍ വാടകയ്‌ക്കെടുത്ത നാലാം ദിവസമായിരുന്നു കൊലപാതകം. അതിനിടെ, രാത്രി വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.

തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സികെ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതിയായിരുന്നു അസ്ലം. അതേസമയം അസ്ലമിന്റെ കൊലപാതകത്തില്‍ ലീഗ് നേതൃത്വം സിപിഎമ്മിനെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുകയാണെന്ന ആരോപണവുമായി ലീഗ് അണികള്‍ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ അത്തരം വാദങ്ങല്‍ ശക്തിപ്രാപിക്കുകയാണ്. സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ പ്രസ്താവനയിറക്കാനോ കൊലപാതകത്തെ അപലപിക്കാനോ നേതാക്കള്‍ തയ്യാറാവുന്നില്ല എന്നാണ് മുഖ്യ ആരോപണം. പ്രവാസി അണികള്‍ക്ക് വ്യക്തമായ സ്ഥാനം ഉള്ള പാര്‍ട്ടി ഘടനയാണ് ലീഗിന്റേത്. അതിനാല്‍ വരും ദിനങ്ങളില്‍ പ്രശ്‌നം ലീഗിനകത്ത് വ്യാപക ചര്‍ച്ചക്ക് ഇടയാക്കിയേക്കും എന്നാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+