അസമിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് കേരളത്തിലെ വ്യവസായ മേഖല
പലരും തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുവാൻ നാട്ടിലേക്ക് മടങ്ങിയതോടെ കേരളത്തിലെ വ്യവസായ മേഖലയെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്
കേരളത്തിനൊപ്പം തന്നെയാണ് പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു വിഭാഗവും പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരിൽ പലരും തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുവാൻ നാട്ടിലേക്ക് മടങ്ങിയതോടെ കേരളത്തിലെ വ്യവസായ മേഖലയെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

അസമിലും പശ്ചിമ ബംഗാളിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണുള്ളത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്ട്രേഷനും സൃഷ്ടിച്ചിരിക്കുന്ന ഭയം തന്നെയാണ് ഇതിന് അടിസ്ഥാന കാരണം. അതുകൊണ്ട് തന്നെ പരമാവധി ആളുകളെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാൻ പ്രധാന കക്ഷികളെല്ലാം ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. പലരും വിമന സർവീസ് അടക്കം ഉപയോഗപ്പെടുത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങിയത് സംസ്ഥാനത്തെ പല വ്യവസായ മേഖലകളെയും ബാധിച്ചു. പ്രത്യേകിച്ച് നിർമാണം, പ്ലൈവുഡ്, ഹോട്ടൽ രംഗം എന്നീ വ്യവസായങ്ങളെ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്ലൈവുഡ് ഉൽപാദനം 40 ശതമാനം ഇടിഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ പല ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇത് ഈ മേഖലയെയും കാര്യമായി തന്നെ ബാധിച്ചു. നിമാണ രംഗവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ഉപജീവന മാർഗ്ഗം കണ്ടെത്തി ജീവിക്കുന്ന നിരവധിയാളുകൾ കേരളത്തിലുണ്ട്. മലയാളികളുടെ പല ദൈനംദിന കാര്യങ്ങളുടെയും ഭാഗമായ ഇത്തരക്കാരും നാട്ടിലേക്ക് മടങ്ങിയതോടെ സാധാരണ ജീവിതത്തെയും ഇത് സാരമായി ബാധിച്ചട്ടുണ്ട്.
പൈനാപ്പിൾ മേഖലയിലും തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. ഒരു വർഷക്കാലത്തെ മാന്ദ്യത്തെത്തുടർന്ന് പഴത്തിന്റെ വില കിലോയ്ക്ക് 40 ഡോളറായി ഉയർന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 25,000 ത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു, 20,000 ത്തോളം പേർ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിനായി തിരിച്ചുപോയി.
അതേസമയമ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും സംസ്ഥാനത്തെ വ്യവസായ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോയ തൊഴിലാളികളുടെ മടങ്ങി വരവിനെ അത് ബാധിക്കുമോയെന്ന് കണ്ടറിയാണം. പല സംസ്ഥാനങ്ങളും ഭാഗികമായ ലോക്ക്ഡൗണിലേക്കും രാത്രികാല കർഫ്യൂവിലേക്കും നീങ്ങി കഴിഞ്ഞു. മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള മർഗനിർദേശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചട്ടില്ല.












Click it and Unblock the Notifications