Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശിനെതിരെ അഡ്ജസ്റ്റ്മെന്റ് സ്ഥാനാർത്ഥി... ? ആരോപണശരമേറ്റ് ബിജെപി

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിൽ എന്തേ ബിജെപി സ്ഥാനാർത്ഥി നിർണയം വൈകിയത്? ആഭ്യന്തര മന്ത്രിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണിയാകാത്ത ഒരാളെ കണ്ടെത്തേണ്ടേ...!!!

ഏറെ ചർച്ചകൾക്കൊടുവിൽ, ഹരിപ്പാട് അത്ര പരിചിതനല്ലാത്ത ഡി അശ്വിനി ദേവിനെ കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ബിജെപി വക്താവ് വിവി രാജേഷിനെയാണ് ആദ്യം പരിഗണിച്ചത്. പിന്നെ, ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമനെ പരിഗണിച്ചു.

Ramesh BJP

എന്നാൽ നായർ സമുദായക്കായവർ വന്നാൽ തനിക്ക് ഭീഷണിയാകുമെന്ന് രമേശ് ഭയപ്പെട്ടത്രേ. ഇതോടെയാണ് എൻഎസ്എസ് വഴി ബിജെപിയുമായി ബന്ധപ്പെട്ട് ആദ്യ രണ്ടു സ്ഥാനാർത്ഥികളെയും പിൻവലിപ്പിച്ചതെന്നാണ് ആരോപണം.

രമേശ് അത്തരമൊരു നീക്കം നടത്തിയെങ്കിൽ അതിന് കാരണവുമുണ്ട്. കഴിഞ്ഞ തവണ 5000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ രമേശിനുണ്ടായിരുന്നുള്ളു. എന്നാൽ, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 14,000 വോട്ട് ഇവിടെ ബിജെപി നേടി. നായർ സമുദായത്തിൽപ്പെട്ടയാൾ ബിജെപി സ്ഥാനാർത്ഥിയായി വന്നാൽ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് രമേശ് കളിച്ചതെന്നാണ് ആക്ഷേപം.

ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥി ഈഴവ സമുദായത്തിൽപ്പെട്ട ആളാണ്.അതുകൊണ്ട് തന്നെ മുന്നോക്ക വോട്ടുകൾ തന്റെ പെട്ടിയിലാകുമെന്നാണ് രമേശിന്റെ കണക്കുകൂട്ടൽ.
എൽഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദ്, നായർ സമുദായത്തിൽപ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം വിജയിക്കുമോയെന്ന് കണ്ടറിയണമെന്നാണ് ബിജെപി ക്കെതിരെ ആരോപണമുന്നയിക്കുന്ന ഇടതന്മാരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+