കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ടപകടവും തുലാഭാരവും; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് പടനീക്കം

  • By Desk
Google Oneindia Malayalam News

ഹരിപ്പാട്: 'പരവൂരിലെ പുറ്റിംഗല്‍ അമ്പലത്തില്‍ വെടിക്കെട്ട് അപകടം അറിഞ്ഞിട്ടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവിടെയെത്തിയത് എപ്പോഴാണ്? പുലര്‍ച്ചെ നാലുമണിക്കാണ് ആഭ്യന്തര മന്ത്രി വിവരമറിഞ്ഞത്. പക്ഷേ, അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയത് രാവിലെ പത്തോടെ. മനുഷ്യത്വമില്ലാത്തയാളല്ലേ രമേശ്. ഇല്ലെങ്കില്‍, വെടിക്കെട്ടപകടത്തില്‍ ആളുകളുടെ ജീവന്‍ പൊലിയുമ്പോള്‍ രമേശ് കുമാരപുരത്തിനടുത്തുള്ള ക്ഷേത്രത്തില്‍ തുലാഭാരം നടത്തുമോ? നിങ്ങള്‍ പറയൂ വോട്ടര്‍മാരെ'- ഹരിപ്പാട് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെയും ബിജെപിയുടെയും പ്രധാന പ്രചാരണം ഇപ്പോള്‍ ഇങ്ങനെ പറഞ്ഞാണ്.

Ramesh Chennithala

റോം കത്തിയെരിയുന്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് ചെന്നിത്തലയെന്നാണ് ആക്ഷേപം. പുറ്റിംഗലിലെ അപകടവാര്‍ത്തയറിഞ്ഞിട്ടും രമേശ് വൈകിയാണ് അവിടെയെത്തിയതെന്നാണ് പ്രധാന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകന്‍ വിജയത്തിനായി നേര്‍ന്ന തുലാഭാരം നടത്താനായിരുന്നു രമേശിന് താത്പര്യം. തുലാഭാരവും നടത്തി ഒരു പൊങ്കാല വഴിപാടും കഴിഞ്ഞാണ് രമേശ് പരവൂരിലെത്തിയതെന്നും ഇരുപാര്‍ട്ടിക്കാരും ആരോപിക്കുന്നു.

കളക്ടര്‍ അനുമതി നിഷേധിച്ചിട്ടും പോലീസ് മത്സര വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി. ഇത് പോലീസിന്റെ വീഴ്ചയാണ്. അതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രിസ്ഥാനം രമേശ് രാജിവെക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

ആരോപണങ്ങള്‍ എത്രയുയര്‍ന്നിട്ടും രമേശിനെ ഇതൊന്നും ഒരു തരത്തിലും ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പ്രചാരണവുമൊക്കെയായി രമേശ് സജീവമായി മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലുമുണ്ട്. ഒപ്പം, പുറ്റിംഗല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കുന്നതിനെക്കുറിച്ചുള്ള ആലോചന നടക്കുകയാണ്. ഇതിനായി സര്‍വകക്ഷി യോഗം വിളിക്കുമെന്നും രമേശ് വ്യക്തമാക്കി കഴിഞ്ഞു. അപ്പോഴും തുലാഭാരത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയിട്ടില്ലെന്ന് മാത്രം.

English summary
Kerala Assembly Election 2016: Allegation against Ramesh Chennithala on Kollam Fireworks accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X