Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമി ലേഖികയുടെ പേരില്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത്... ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍

കൊച്ചി: മാതൃഭൂമി വാര്‍ത്താ ചാനലിന്റെ ലേഖികയുടെ പേരില്‍ ടെലിഫോണ്‍ സംഭാഷണം നവമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നു. യുഡിഎഫിലെ ഒരു പ്രമുഖ എംഎല്‍എയുടെ ഭാര്യ കൂടിയാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിലെ വിവാദ വ്യക്തി എന്നാണ് പറയപ്പെടുന്നത്.

ചാനലിലെ തന്നെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനോടുള്ള വിദ്വേഷം സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിലും ഏറെ ഞെട്ടിപ്പിയ്ക്കുന്നതാണ് സംഭാഷണത്തിലെ മറ്റ് പല കാര്യങ്ങളും. എന്നാല്‍ ഈ സംഭാഷണം മാതൃഭൂമി ലേഖികയുടെ തന്നെ ആണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇതുവരെ ഇല്ല.

Mathrubhumi News

പത്രങ്ങളിലെ പ്രാദേശിക ലേഖകരെ പണം കൊടുത്ത് സ്വാധീനിയ്ക്കുന്നതിനെ കുറിച്ച് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇരുപതിനായിരം രൂപ വരെ കൊടുക്കാം എന്നാണ് പറയുന്നത്.

ജോസ് തെറ്റയിയിലിനെതിരെയുള്ള ലൈംഗിക വിവാദം പുറത്ത് കൊണ്ടുവന്നത് താന്‍ ആണെന്നും, ചാനല്‍ മാനേജ്‌മെന്റിന്റെ താത്പര്യം കൊണ്ടാണ് അത് പുറത്ത് വിട്ടതെന്നും സംഭാഷണത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. തെറ്റയില്‍ വിവാദത്തിന്റെ കാലത്ത് തന്നെ ഇത്തരത്തിലുള്ള ചില ആരോപണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.

ജാതീയമായ ചില പ്രയോഗങ്ങളും സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട്. ഭര്‍ത്താവിനെതിരെ പ്രവര്‍ത്തിയ്ക്കുന്നുണ്ടോ എന്ന സംശയമുള്ളതിനാല്‍ ഒരു സഹപ്രവര്‍ത്തകനെ നിരീക്ഷിയ്ക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. സംഭാഷണത്തില്‍ പേര് പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത ഉറപ്പല്ലാത്തതിനാല്‍ ആ ശബ്ദരേഖ വണ്‍ ഇന്ത്യ പുറത്ത് വിടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+