ഉമ്മന്‍ ചാണ്ടി പാര്‍ട്ടി പിളര്‍ത്തുമെന്ന് ഭയം... ഹൈക്കമാന്‍ഡ് വഴങ്ങി, ആരോപണവിധേയര്‍ മത്സരിയ്ക്കും
ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച അനിശ്ചിതത്വത്തിന് അവസാനം. വിഎം സുധീരന്റെ ആദര്‍ശവാദം ഉമ്മന്‍ ചാണ്ടിയുടെ പ്രായോഗിക വാദത്തിന് മുന്നില്‍ തോറ്റു. ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വഴങ്ങി.
ആരോപണ വിധേയര്‍ മാറി നില്‍ക്കാനാണ് തീരുമാനമെങ്കില്‍ താനും മാറി നില്‍ക്കും എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാശി. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ വിശ്വാസത്തിലെടുക്കാതിരിയ്ക്കുന്നത് തന്നെ വിശ്വാസത്തിലെടുക്കാത്തതിന് തുല്യമാണെന്നും ഉമ്മന്‍ ചാണ്ടി വാദിച്ചു.

കെ ബാബു, അടൂര്‍ പ്രകാശ്, കെസി ജോസഫ് എന്നീ മന്ത്രിമാരുടേയും ഡൊമനിക് പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍ എന്നീ എംഎല്‍എമാരുടേയും കാര്യത്തിലായിരുന്നു പ്രധാന തര്‍ക്കം. അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് ആണെങ്കിലും ഉമ്മന്‍ ചാണ്ടി പ്രകാശിന് വേണ്ടി ശക്തമായി വാദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തീരുമാന പ്രകാരം ഇവര്‍ അഞ്ച് പേരും മത്സരിയ്ക്കും.
കെ ബാബുവിനും അടൂര്‍ പ്രകാശിനും എതിരെ അതി ശക്തമായ നിലപാടായിരുന്നു വിഎം സുധീരന്‍ സ്വീകരിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ തന്നെ ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടായി.
ഉമ്മന്‍ ചാണ്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലേയ്ക്ക് പോയേക്കുമെന്ന് വരെ ഹൈക്കമാന്‍ഡ് സംശയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണ വിധേയര്‍ മാറി നില്‍ക്കുന്നത് ജയസാധ്യത വര്‍ദ്ധിപ്പിയ്ക്കും എന്നായിരുന്നു സുധീരന്‍റെ വാദം.












Click it and Unblock the Notifications