കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന് സിപിഎമ്മിന്റെ വക 'എട്ടിന്റെ പണി'... പൂഞ്ഞാറില്‍ സീറ്റില്ല

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജ് ഇനി എന്ത് ചെയ്യും എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. എക്കാലത്തും ഉറച്ച് നിന്നിരുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇത്തവണ ജോര്‍ജ്ജിന് മത്സരിയ്ക്കാനാകുമോ, മത്സരിച്ചാല്‍ തന്നെ ജയിയ്ക്കാനാകുമോ?

കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫും വിട്ടുവന്ന പിസി ജോര്‍ജ്ജിന് ഇടതുമുന്നണിയും അഭയം നല്‍കിയില്ല. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പിസി ജോര്‍ജ്ജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന പ്രതീക്ഷ എല്ലാം അസ്തമിച്ചു. കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിയ്ക്കാണ് സിപിഎം ഇപ്പോള്‍ പൂഞ്ഞാര്‍ നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.

എല്‍ഡിഎഫിലും യുഡിഎഫിലും പെടാതെ തന്നെ നിലനില്‍ക്കാമെന്ന് തെളിയിച്ചിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. എന്നാല്‍ ഇത്തവണ ജോര്‍ജ്ജ് എന്ത് ചെയ്യും?

പൂഞ്ഞാര്‍ കൊടുത്തില്ല

പൂഞ്ഞാര്‍ കൊടുത്തില്ല

പിസി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ എടുത്തില്ലെന്നത് മാത്രമല്ല, അദ്ദേഹത്തിന്റെ സിറ്റിങ് മണ്ഡലമായ പൂഞ്ഞാര്‍ പോലും നല്‍കാന്‍ സിപിഎം തയ്യാറായില്ല.

പാര്‍ട്ടി പറഞ്ഞിട്ടും?

പാര്‍ട്ടി പറഞ്ഞിട്ടും?

പൂഞ്ഞാര്‍ മേഖലയിലെ സിപിഎം കമ്മിറ്റികള്‍ പോലും പിസി ജോര്‍ജ്ജിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നിട്ടും ജോര്‍ജ്ജിന് സീറ്റ് കൊടുത്തില്ല.

പിണറായി പറഞ്ഞോ?

പിണറായി പറഞ്ഞോ?

പിസി ജോര്‍ജ്ജിന് സീറ്റ് ലഭിയ്ക്കാതിരിയ്ക്കാനുള്ള പ്രധാനകാരണം പിണറായി വിജയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിട്ടും പിണറായി അക്കാര്യം തള്ളുകയായിരുന്നത്രെ.

 ഫ്രാന്‍സിസ് ജോര്‍ജ്ജിന്

ഫ്രാന്‍സിസ് ജോര്‍ജ്ജിന്

പിസി ജോര്‍ജ്ജിനെ പോലെ തന്നെ പാര്‍ട്ടി പിളര്‍ത്തി വന്ന ആളാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്. ആ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിയ്ക്ക് പൂഞ്ഞാര്‍ മണ്ഡലം നല്‍കാനാണ് ഇപ്പോള്‍ സിപിഎം തീരുമാനിച്ചിരിയ്ക്കുന്നത്.

നിര്‍ണായകം

നിര്‍ണായകം

ഒരു കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല- പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്റെ ജനപിന്തുണ നിര്‍ണായകമാണ്. പൂഞ്ഞാറില്‍ മാത്രമല്ല, പാലായിലും കാഞ്ഞിരപ്പള്ളിയിലും വരെ അത് സ്വാധീനം ചെലുത്തും.

 യുഡിഎഫിനും

യുഡിഎഫിനും

പൂഞ്ഞാര്‍ മണ്ഡലം ഇത്തവണ യുഡിഎഫിനെ സംബന്ധിച്ചടത്തോളവും നിര്‍ണായകമാണ്. പിസി ജോര്‍ജ്ജ് വിട്ടുപോയത് ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയ്ക്കാന്‍ യുഡിഎഫിന് പൂഞ്ഞാറില്‍ ജയിച്ചേ പറ്റൂ.

കരുത്ത് തെളിയിക്കാന്‍

കരുത്ത് തെളിയിക്കാന്‍

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിരിഞ്ഞ് പോയി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സംബന്ധിച്ചും കരുത്ത് തെളിയിയ്‌ക്കേണ്ട മണ്ഡലമാണ് പൂഞ്ഞാര്‍.

 ചതുഷ്‌കോണം

ചതുഷ്‌കോണം

എല്‍ഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിയ്ക്കും എന്നാണ് പിസി ജോര്‍ജ്ജ് നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ മണ്ഡലത്തില്‍ അതി ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുക.

English summary
Kerala Assembly Election 2016: CPM denies Poonjar Seat for PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X