Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതനും അപരനും പണികൊടുത്തു!!! വല്ലാതെ വിയര്‍ക്കും കുട്ടനാട്ടിലെ ഈ സ്ഥാനാര്‍ഥി

കുട്ടനാട്: അപരന്‍ എന്ന് കേള്‍ക്കുമ്പോഴേ സ്ഥാനാര്‍ത്ഥികള്‍ക്ക് പേടിയാണ്. അപരനും വിമതനും കൂടി ഒന്നിച്ചുവന്നാലോ? സ്ഥാനാര്‍ഥി വിയര്‍ത്തതു തന്നെ. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമിനാണ് അപരനും വിമതനും ഒരുപോലെ പണികൊടുത്തിട്ടുള്ളത്.

കുട്ടനാട് സീറ്റില്‍ യുഡിഎഫ് ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടങ്ങിയതാണ്. ജോസഫ് ഗ്രൂപ്പുകാരനായ ജേക്കബ് എബ്രഹാമിന് സീറ്റുനല്‍കിയതിനെതിരെ മാണി വിഭാഗമാണ് രംഗത്തെത്തിയത്. ഒടുവില്‍ മാണി വിഭാഗത്തിലെ ജോസ് കോയിപ്പള്ളി വിമത സ്ഥാനാര്‍ഥിയായി പത്രികയും നല്‍കി.

Jacob Abraham

ജോസഫും മാണിയും സംസ്ഥാനതലത്തില്‍ ഒന്നിച്ചെങ്കിലും കുട്ടനാട്ടില്‍ ഒന്നിച്ചില്ല. കാലങ്ങളായി മാണി വിഭാഗത്തിന് നല്‍കിയ സീറ്റ് ജോസഫ് ഗ്രൂപ്പുകാര്‍ക്ക് നല്‍കിയത് സുഖിച്ചില്ല. ഇതോടെയാണ് ജോസ് കോയിപ്പള്ളി വിമതനായത്.

ഈ ശല്യം എങ്ങനെ തീര്‍ക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ജേക്കബ് എബ്രഹാം എന്ന പേരില്‍ ഒരു അപരന്‍ പത്രിക നല്‍കിയത്. ഇപ്പോള്‍, രണ്ടുപേരെയും പിന്‍തിരിപ്പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് യുഡിഎഫിനുള്ളത്. പണവും മറ്റ് പ്രലോഭനങ്ങളും നല്‍കിയാലും അപരനും വിമതനും ഉറച്ചുനിന്നാല്‍ യുഡിഎഫിന്റെ കാര്യം കഷ്ടത്തിലാകും.

ഏതായാലും വിമതനും അപരനും ഒരുപോലെ വന്നതോടെ എല്‍ഡിഎഫ് ആഹ്ലാദത്തിലാണ്. തോമസ് ചാണ്ടിയെ പുഷ്പം പോലെ കുട്ടനാട്ടില്‍ ജയിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+