Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍, ടൂ, ത്രീ പറഞ്ഞ് മണിയാശാന്‍ കളത്തിലിറങ്ങുന്നു.... ഇത്തവണ 'അതല്ല', ജയിക്കാന്‍ വേണ്ടി

ഇടുക്കി: ഒരിക്കല്‍ കൂടി വണ്‍, ടൂ, ത്രീ പറഞ്ഞ് മണിയാശാന്‍ കളത്തിലിറങ്ങുന്നു. ഇക്കുറി വകവരുത്തിയ രാഷ്ട്രീയ എതിരാളികളുടെ പട്ടിക അക്കമിട്ടു നിരത്താനല്ല. ഉടുമ്പഞ്ചോലയിലെ തെരഞ്ഞെടുപ്പ് പന്തയത്തില്‍ ജയിക്കാനാണെന്ന് മാത്രം.

സാക്ഷാല്‍ എംഎം മണിയാണ് സ്ഥാനാാര്‍ഥിയെങ്കില്‍ അതൊരു ആഘോഷമായിരിക്കും. കാരണം ആള്‍ക്കൂട്ടത്തെ എങ്ങനെ ഇളക്കണം എന്ന് മണിയാശാനെപ്പോലെ അറിയാവുന്നവര്‍ കേരളത്തില്‍ മറ്റാരുമില്ല. ജനത്തെ ഇളക്കിമറിച്ച വാക്കുകളുടെ പേരില്‍ ജയിലിലേക്ക് പോയ ആളാണ് എംഎം മണി.

MM Mani

മണക്കാട്ടെ ആ വണ്‍, ടൂ, ത്രീ പ്രസംഗവും ജയില്‍വാസവുമാണ് ഇടുക്കിയില്‍ മാത്രമറിഞ്ഞിരുന്ന മണിയെ കേരളം മുഴുവന്‍ അറിയുന്ന നേതാവാക്കിയത്. ഇപ്പോള്‍ വടക്കേ മലബാറില്‍ നിന്നു പോലും മണിയാശാനെ തേടി സഖാക്കള്‍ ഇടുക്കിയിലേക്ക് മലകയറിയെത്തുന്നു. അവിടെ പോയി ഒന്ന് പ്രസംഗിക്കാമോ എന്ന് ആരാഞ്ഞ്.

ജാതകത്തില്‍ വിശ്വാസമില്ലാത്ത മണിയാശാന് പക്ഷെ ഒരു ജാതകദോഷമുണ്ട്. വാക് പ്രവാഹത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുമെങ്കിലും വോട്ടില്‍ തോല്‍ക്കും. രണ്ട് തവണയേ ബാലറ്റ് യുദ്ധത്തിന് ആശാന്‍ ഇറങ്ങിയിട്ടുളളൂ. രണ്ടിലും രക്ഷപ്പെട്ടില്ല. കേരളം എല്‍ഡിഎഫിനൊപ്പം നിന്ന 2006ല്‍ ഇതേ ഉടുമ്പഞ്ചോലയില്‍ തോറ്റു. എല്‍ഡിഎഫ് നേടിയ 2000ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിമാലി ഡിവിഷനില്‍ കാലിടറി.

മൂന്നു വട്ടം തുടര്‍ച്ചയായി മണ്ഡലം പിടിച്ച കെകെ ജയചന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെയാണ് ഉടുമ്പഞ്ചോല നിലനിര്‍ത്താനുളള ദൗത്യം മണിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ഉടുമ്പഞ്ചോല. മണ്ഡലം മുഴുവനായും പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ് ജനത്തെ ആശങ്കയിലാഴ്ത്തിയത്.അതിന്റെ അലയൊലികള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ ജോയ്‌സ് ജോര്‍ജിനി ഉടുമ്പഞ്ചോലയില്‍ ലഭിച്ചത് 22692 വോട്ടുകളുടെ ഭൂരിപക്ഷം.

തോട്ടം തൊഴിലാളികളും തമിഴ് വോട്ടര്‍മാരും ഏറെ ഉള്‍പ്പെട്ട മണ്ഡലമാണിത്.1987ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു സ്റ്റീഫന് വോട്ടുതേടി സാക്ഷാല്‍ എംജിആര്‍ എത്തിയെന്നത് തമിഴ് വോട്ടര്‍മാരുടെ സ്വാധീനം വ്യക്തമാക്കുന്നു.

ഇരുമുന്നണികളെയും മാറിമാറി വരിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.ഇതുവരെ നടന്ന 12 തെരഞ്ഞെടുപ്പില്‍ ആറു തവണ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി വിജയം എല്‍ഡിഎഫിനൊപ്പമാണ്.

പക്ഷെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് എല്‍ഡിഎഫിന് അത്ര സുഖകരമല്ല. നെടുങ്കണ്ടം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നേടിയെങ്കിലും 10 പഞ്ചായത്തില്‍ ആറും യുഡിഎഫ് കൈയടക്കി. സിപിഎം കോട്ടകളായിരുന്ന സേനാപതിയും രാജകുമാരിയും ഇത്തവണ യുഡിഎഫ് പിടിച്ചു. രാജകുമാരിയില്‍ ഭരണം പോയത് നറുക്കെടുപ്പിലൂടെ. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുളള സേനാപതിയിലും രാജകുമാരിയിലും പരമ്പരാഗത സിപിഎം വോട്ടുകള്‍ ബിജ.പി-വെളളാപ്പളളി സഖ്യത്തിലേക്ക് ഒഴുകിയെന്നാണ് സൂചന.

ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇഎം ആഗസ്തി, സേനാപതി വേണു എന്നിവരാണ് യുഡിഎഫ് പട്ടികയിലുള്ളത്. ഐ ഗ്രൂപ്പിനാണ് സീറ്റെന്നാണ് സങ്കല്‍പ്പം. എങ്കില്‍ അവസാനത്തെ മൂന്നുപേരില്‍ ആരെങ്കിലുമാവും സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയും ആയിട്ടില്ല. മിക്കവാറും ബിഡിജെഎസിനായിരിക്കും സീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+