Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ നന്നാകൂല'.... ലേബിയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീനിജന്‍ ഫേസ്ബുക്കില്‍

കൊച്ചി: ലേബി സജീന്ദ്രന്‍ ഓഡ്യോ ടേപ് വിവാദത്തില്‍ പിവി ശ്രീനിജനും ആക്ഷേപങ്ങളുമായി ഫേസ്ബുക്കില്‍. 'നിങ്ങള്‍ നന്നാകൂല' എന്നാണ് ശ്രീനിജന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിയ്ക്കുന്നത്.

തന്റെ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതിനെ തുടര്‍ന്ന് മാതൃഭൂമി ചാനല്‍ ലേഖികയും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്റെ ഭാര്യയും ആയ ലേബി സജീന്ദ്രന്‍ ശ്രീനിജനെതിരെ രംഗത്ത് വന്നിരുന്നു. തന്നെ ചതിച്ച് തോല്‍പിച്ചു എന്നാണ് ശ്രീനിജനെ കുറിച്ച് ലേബി പറഞ്ഞത്.

ലേബിയുടെ ഫേസ്ബുക്ക് പ്രതികരണങ്ങളോട് കഴിഞ്ഞ ദിവസം ശ്രീനിജന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശ്രീനിജന്‍ അതി രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിയ്ക്കുകയാണ്.

എഴുതരുതെന്ന് കരുതിയതാണ്

എഴുതരുതെന്ന് കരുതിയതാണ്

ഒരു വാക്ക് പോലും ഇനി ഈ മാധ്യമ പ്രവര്‍ത്തകയെ കുറിച്ച് എഴുതരുതെന്ന് വിചാരിച്ചിരുന്നതാണെന്നാണ് ശ്രീനിജന്‍ പറയുന്നത്. അതിന് കാരണം ലേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നും ശ്രീനിജന്‍ പറയുന്നു.

മറ്റൊരു കാര്യം

മറ്റൊരു കാര്യം

ഒരാള്‍ അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആ സമയം കാണിയ്‌ക്കേണ്ട മര്യാദ താനും കാണിച്ചു എന്നാണ് ശ്രീനിജന്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുള്ളത്. ലേബി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

നിങ്ങള്‍ നന്നാകൂല

നിങ്ങള്‍ നന്നാകൂല

കോലഞ്ചേരിയില്‍ കോണ്‍ഗ്രരസ് പ്രവര്‍ത്തകരെ കൊണ്ട് പ്രകടനം നടത്തി തന്നേയും തന്റെ ഭാര്യാപിതാവിനേയും വീണ്ടും പൊതുജനമധ്യത്തില്‍ താറടിച്ചുകാണിയ്ക്കാനുള്ള ശ്രമം കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി.. നിങ്ങള്‍ നന്നാകൂല- ഇങ്ങനെയാണ് ശ്രീനിജന്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുള്ളത്.

ഗൂഢലക്ഷ്യം

ഗൂഢലക്ഷ്യം

രോഗാവസ്ഥയെ പോലും രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്താനുള്ള ഗൂഢലക്ഷ്യം വരെ ഇതിന് പിറകിലുണ്ടെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്സിനുള്ളില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായിരുന്ന വികാരം തിരിച്ച് വിടാന്‍ സാധിച്ചുവെന്നും ശ്രീനിജന്‍ ആക്ഷേപിയ്ക്കുന്നു.

ശ്രീനിജന്റെ ചോദ്യങ്ങള്‍

ശ്രീനിജന്റെ ചോദ്യങ്ങള്‍

മൂന്ന് ചേദ്യങ്ങളും ശ്രീനിജന്‍ ലേബിയോട് ചോദിയ്ക്കുന്നുണ്ട്.

എന്താണ് ആ ചതി?

എന്താണ് ആ ചതി?

കുന്നതുനാട്ടിൽ ഇടതു മുന്നണി സ്ഥാനാർഥിക്ക് വേണ്ടി നിങ്ങളുടെ ഭർത്താവിനെതിരെ ഞാൻ പ്രചാരണത്തിന് ഇറങ്ങിയതാണോ നിങ്ങളോട് ഞാൻ ചെയ്ത ചതി...?

അതാണോ ആ ചതി?

അതാണോ ആ ചതി?

നിങ്ങളുടെ ഭർത്താവ് അഡ്വക്കേറ്റ് അല്ല എന്ന് പൊതു ജനമധ്യത്തിൽ വിളിച്ചു പറഞ്ഞതാണോ ഞാൻ ചെയ്ത ചതി...? ( അഡ്വക്കേറ്റ് അല്ലാ എന്ന് പിന്നീട്‌ എംഎല്‍എ തന്നെ പത്ര സമ്മേളനം നടത്തി പറഞ്ഞതല്ലേ

സ്വത്ത് വിവരം പുറത്ത് കൊണ്ടുവന്നതോ

സ്വത്ത് വിവരം പുറത്ത് കൊണ്ടുവന്നതോ

നിങ്ങളുടെ ഭർത്താവ് 2105 ൽ ഗവർണർക്കു കൊടുത്ത സ്വത്തു വിവരവും 2016 ൽ നാമനിർദേശപത്രികയിൽ സമർപ്പിച്ച സ്വത്ത് വിവരവും തമ്മിലുള്ള അന്തരം ഞാൻ പുറത്തു കൊണ്ട് വന്നതാണോ ഞാൻ നിങ്ങളോടെ ചെയ്ത ചതി....?

കോള്‍ ലിസ്റ്റും വെളിപ്പെടുത്തണം

കോള്‍ ലിസ്റ്റും വെളിപ്പെടുത്തണം

തന്നെ നിരീക്ഷിയ്ക്കാന്‍ എന്തിനാണ് ആളെ വച്ചത് എന്ന് വെളിപ്പെടുത്തണം എന്നാണ് അവസാനമായി പറയുന്നത്. വെളിപ്പടെുത്തുമ്പോള്‍ കാള്‍ ലിസ്റ്റ് കൂടി വെളിപ്പെടുത്തണം എന്നാണ് ശ്രീനിജന്‍ പറയുന്നത്.

അതി ബുദ്ധി

അതി ബുദ്ധി

താന്‍ ആവശ്യപ്പെട്ടിട്ടാണോ ലേബി ആ സംഭാഷണത്തിലെ ആളുമായി സംസാരിച്ച് തുടങ്ങിയത് എന്നാണ് ശ്രീനിജന്റെ ചോദ്യം. എന്നിട്ടും എല്ലാ ഉത്തരവാദിത്തവും തന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് അതിബുദ്ധി തന്നെ എന്നാണ് ശ്രീനിജന്‍ പറയുന്നത്.

ശ്രീനിജന്റെ പോസ്റ്റ്

ഇതാണ് ശ്രീനിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+