വിവാദമുണ്ടാക്കരുത്... സുരേഷ് ഗോപിയ്ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം?
തിരുവനന്തപുരം: ബിജെപിയോട് അടുത്ത ശേഷം ഒരു കരയ്‌ക്കെത്താറാകുമ്പോഴെല്ലാം അനാവശ്യ പ്രസ്താവനകള്‍ നടത്തി കുഴപ്പത്തിലായിരുന്നു നടന്‍ സുരേഷ് ഗോപി. എന്നാല്‍ രാജ്യസഭാ എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ടതിനു ശേഷം വളരെ ശ്രദ്ധിച്ചാണ് താരം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. അനാവശ്യ പ്രസ്താവനകള്‍ നടത്തി കുഴപ്പിക്കരുതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കര്‍ശന നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സുരേഷ് ഗോപി വാ തുറക്കാത്തതെന്നാണ് സൂചന.
എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തപ്പോഴും ലോക്സഭാ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് പേര് പരിഗണിച്ചപ്പോഴും അമിതാവേശം കാട്ടിയത് ഗോപിയ്ക്ക് വിനയായിരുന്നു. രാഷ്ട്രീയം പറയരുതെന്നും ഒരു നേതാവിനെയും ചീത്തവിളിക്കരുതെന്നുമാണ് അമിത്ഷാ സുരേഷ് ഗോപിയ്ക്കു കൊടുത്തിരിക്കുന്ന ഉഗ്ര ശാസന. അതുകൊണ്ടുതന്നെയാണ് വളരെ കരുതലോടെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

രാജ്യാസഭാ എംപി പദവി കേരളത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണെന്നായിരുന്നു വാര്‍ത്ത വന്നതിനു ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യപ്രതികരണം. എന്നാല്‍ സോഷ്യയല്‍ മീഡിയ ഈ പ്രസ്താവനയെ പൊളിച്ചടുക്കി. ജനാധിപത്യത്തെ അവേളിക്കരുതെന്നും സമ്മാനം നല്‍കാന്‍ എംപി പദവി സ്വകാര്യ സ്വത്തല്ലെന്നുമാണ് സോഷ്യല്‍മീഡിയ ട്രോളിയത്. എന്നാല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴെല്ലാം വളരെ ശ്രദ്ധയോടെയാണ് താരം സംസാരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ഒരു കലാകാരന്‍ എന്നനിലയില്‍ തനിക്കും കേരളത്തിനും ലഭിച്ച അംഗീകാരമാണിത്. രാജ്യത്തിനുവേണ്ടി താന്‍ ഉറക്കമില്ലാതെ പണിയെടുക്കും. വലിയ അനുഗ്രഹവും അംഗീകാരവുമാണിത്. അതിലേക്കാളേറെ വലിയ ഉത്തരവാദിത്വവും. കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാവരെയും തുല്യരായി കണ്ടുപ്രവര്‍ത്തിക്കും.
കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കും. ഏതു വിഷയത്തിലും ഏതു വകുപ്പിലെയും പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരമുണ്ടാക്കാനും പരിശ്രമിക്കും. സാമൂഹിക സേവനരംഗത്ത് താന്‍ ഏറെക്കാലമായുണ്ട്. രാജ്യസഭാ എംപി സ്ഥാനത്തിന് അധികാരത്തിന്റെ പിന്തുണയുണ്ട്. ആ പിന്തുണ വളരെ വലുതാണ്. സമൂഹത്തില്‍ ആഴത്തിലിറങ്ങി പലതും ചെയ്യാന്‍ കഴിയും. എന്തുതന്നെ വന്നാലും എന്നെ ഏല്‍പിച്ച ജോലി ആര്‍ക്കും ഒരു മനസ്താപവുമുണ്ടാകാത്ത രീതിയില്‍ ചെയ്തുതീര്‍ക്കും. അതിനുള്ള ആരോഗ്യവും ശാരീരികസുഖവും ഇൗശ്വരന്‍ തന്നാല്‍ ഉറപ്പായും അത് ചെയ്തിരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. എന്തായാലും രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങുകയാണ് സുരേഷ്‌ഗോപി.












Click it and Unblock the Notifications