ടിപി, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍സിപിഎം-ബിജെപി ഒത്തുകളിയെന്ന് സുധീരന്‍
വടകര: ജയകൃഷ്ണന്‍ മാസ്റ്റര്‍, ടിപി ചന്ദ്രശേഖരന്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം വരാതിരിക്കാന്‍ സിപിഎം-ബിജെപി നേതാക്കള്‍ തമ്മില്‍ ഒത്തുകളി നടന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അതിനാലാണ് ഈ വിഷയത്തില്‍ ബിജെപി ഇപ്പോള്‍ മൗനംപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മഹിളാകണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ബിജെപി ഇപ്പോള്‍ നിഷ്‌ക്രിയരാണ്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള ആരോപണങ്ങളില്‍ സിപിഎം പാര്‍ലമെന്റില്‍ മൗനം പാലിച്ചു. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ ആ കുടുംബത്തോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കരുതെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications