Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത് പത്താംക്ലാസുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്ലമ്പലത്ത് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച സംഭവം ആസൂത്രണം ചെയ്തത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പോലീസ്. വിദ്യാര്‍ത്ഥിയുടെ ആഡംബര ഭ്രമമാണ് മോഷണത്തില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

സുഖജീവിതം നയിക്കാനായി ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങിയ വിദ്യാര്‍ത്ഥി കടം വീട്ടാനായാണ് മോഷണത്തിനിറങ്ങിയത്. ഇതിനായി സഹായം തേടിയതാകട്ടെ കുപ്രസിദ്ധ മോഷ്ടാക്കളുടെയും. ആറു ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥിക്ക് കടമായുണ്ടായിരുന്നു. ഇത്രയും തുക കണ്ടെത്തുന്നതിനായാണ് എടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത്.

atm-machine
വിദ്യാര്‍ത്ഥി ആദ്യം കുപ്രസിദ്ധ മോഷ്ടാവായ വാള ബിജുവിന്റെ സഹായമാണ് തേടിയത്. ബിജുവാണ് എടിഎം മോഷ്ടിക്കാന്‍ ഉപദേശിച്ചത്. ഇതനുസരിച്ച് വിദ്യാര്‍ത്ഥിയും മറ്റ് മൂന്നു പേരും ചേര്‍ന്ന് കല്ലമ്പലത്തെ മറ്റൊരു എടിഎം തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആസൂത്രണത്തില്‍ പിഴവു വന്നതിനാല്‍ മോഷണ ശ്രമം ഉപേക്ഷിച്ചു.

ഇതിനുശേഷം ചൈന മുരളിയെന്ന മോഷ്ടാവിന്റെ സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം തകര്‍ക്കാന്‍ പദ്ധതിയിട്ടത്. കാവല്‍ക്കാരിനില്ലാത്ത എടിഎമ്മിന്റെ ലൈറ്റും സിസിടിവി ക്യാമറയും തകര്‍ത്ത സംഘം ലോക്കര്‍ പുറത്തെടുത്തു. നാനോ കാറിന്റെ പിറകില്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഭാരക്കൂടുതല്‍ കാരണം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ പിതാവ് വിദേശത്താണ്. വിദ്യാര്‍ത്ഥിക്കൊപ്പം വാള ബിജു, വിശാഖം, ചൈന മുരളി എന്നിവരാണ് പോലീസ് പിടിയിലായത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+