മൂന്ന് മിനിട്ടിന് ഒന്നര കോടി! ചിരിക്കുന്ന മുഖവും വിവാഹ മോതിരവും... അഡ്വാന്‍സ് 10,000; മൂന്നിന് പകരം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ക്വട്ടേഷന്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദിലീപ് തന്നെയാണ് സുനില്‍ കുമാറിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വട്ടേഷന്‍ നല്‍കിയത് എന്നും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

വ്യക്തിവിരോധം മാത്രമായിരുന്നു ഈ ക്വട്ടേഷന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മഴവില്ലഴകില്‍ അമ്മ എന്ന പരിപാടി നടക്കുന്നതിനിടെ എറണാകുളത്തെ ഹോട്ടലില്‍ വച്ചാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നും പറയപ്പെടുന്നു.

നടിയെ എന്തൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച് പോലും പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ അതിനും അപ്പുറം ആയിരുന്നു പള്‍സര്‍ സുനിയുടെ പ്രകടനം.

 ക്രിമിനല്‍ ക്വട്ടേഷന്‍

ക്രിമിനല്‍ ക്വട്ടേഷന്‍

പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ചോരയുറക്കുന്ന ക്വട്ടേഷന്‍ തന്നെ ആണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം തന്നെ ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

കടുത്ത വ്യക്തി വിരോധം

കടുത്ത വ്യക്തി വിരോധം

തന്റെ വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണക്കാരി നടി ആണെന്നാണത്രെ ദിലീപ് കരുതിയിരുന്നത്. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് ഇത്തരം ഒരു ക്വട്ടേഷനിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത് എന്നും പറയുന്നു.

ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍

ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍

നാല് വര്‍ഷം മുമ്പ് അമ്മയുടെ പരിപാടി നടക്കുമ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഒന്നര കോടി രൂപയായിരുന്നു പ്രതിഫലം ആയി വാഗ്ദാനം ചെയ്തത്.

വെറും മൂന്ന് മിനിട്ടിന് വേണ്ടി

വെറും മൂന്ന് മിനിട്ടിന് വേണ്ടി

മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തണം എന്നാണത്രെ ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത്. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെറും മൂന്ന് മിനിട്ട് ദൃശ്യത്തിന് ഒന്നര കോടി രൂപ!

ചിരിക്കുന്ന മുഖവും വിവാഹ മോതിരവും

ചിരിക്കുന്ന മുഖവും വിവാഹ മോതിരവും

പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ നടിയുടെ ചിരിക്കുന്ന മുഖവും വിവാഹമോതിരവും നിര്‍ബന്ധമായും ഉണ്ടാകണം എന്നും ആവശ്യപ്പെട്ടിരുന്നത്രെ. നടിയുടെ വിവാഹനിശ്ചയത്തിന് ശേഷം തന്നെ ആയിരിക്കും ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവുക.

പതിനായിരം കൊടുത്തു

പതിനായിരം കൊടുത്തു

പതിനായിരം രൂപയാണ് ഇതിനായി ദിലീപ് പള്‍സര്‍ സുനിക്ക് അഡ്വാന്‍സ് ആയി നല്‍കിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പണം കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

പൂ ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്ത് സുനി

പൂ ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്ത് സുനി

മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടപ്പോള്‍ 49 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയത്. പിന്നീടിത് മൂന്ന് മിനിട്ട് വീതം ദൈര്‍ഘ്യമുള്ള ആറ് ക്ലിപ്പുകളാക്കി മാറ്റി.

 രണ്ട് തവണ ശ്രമിച്ചു... മൂന്നാം തവണ

രണ്ട് തവണ ശ്രമിച്ചു... മൂന്നാം തവണ

ഇതിന് മുമ്പ് രണ്ട് തവണ നടിയെ അപായപ്പെടുത്താന്‍ പള്‍സര്‍ സുനി ശ്രമിച്ചിരുന്നു. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടു. പക്ഷേ മൂന്നാം തവണ എല്ലാം കൃത്യമായി നടപ്പിലാക്കുകയായിരുന്നു.

കൃത്യമായ പദ്ധതി

കൃത്യമായ പദ്ധതി

നടിയെ എന്തൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച് പോലും കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് വേണം കരുതാന്‍. എന്നാല്‍ സംഭവത്തിന് ശേഷം നടി ഇതെല്ലാം തുറന്ന് പറയുമെന്നും പോലീസില്‍ പരാതിപ്പെടുമെന്നും ഇവര്‍ കരുതിയതേ ഇല്ല.

 നേരിട്ട് ബന്ധപ്പെടാതെ

നേരിട്ട് ബന്ധപ്പെടാതെ

പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ ദിലീപ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നേരിട്ട് സ്വന്തം നമ്പറില്‍ നിന്ന് വിളിച്ചിട്ടേയില്ല. എങ്കിലും സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് പേരും പരസ്പരം കണ്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+