ദിലീപിന് വീണ്ടും പണി കിട്ടി... ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ഒരാഴ്ച കൂടി, ജനപ്രിയന്‍ ജയിലില്‍ തന്നെ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കണം. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടി. അടുത്ത വെള്ളിയാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.

ഇത് രണ്ടാം തവണ ആണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന് വേണ്ടി വാദിച്ചിരുന്നത്. രണ്ട് തവണയും ജാമ്യം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ആണ് അഡ്വ രാമന്‍ പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പിച്ചത്.

ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു ഇത്തവണ ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എഡിജിപി ബി സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി അടുക്ക ബന്ധം ഉണ്ട് എന്നതായിരുന്നു അതില്‍ പ്രധാനം. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ ഡിജിപി ലോക്നാത് ബെഹ്റയ്ക്ക് അത് ഫോണ്‍ വഴി അയച്ചുകൊടുത്തിരുന്നു എന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പ്രോസിക്യൂഷന്‍ വാദം

പ്രോസിക്യൂഷന്‍ വാദം

കേസില്‍ പ്രോസിക്യൂഷന്‍റെ വിശദീകരണത്തിന് വേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് ഒരു ആഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 18) ആയിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുക.

നിര്‍ണായകം

നിര്‍ണായകം

ദിലീപിന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ പ്രോസിക്യൂഷന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ നിര്‍ണായകമാകും. ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

കത്ത് കൈമാറിയത്

കത്ത് കൈമാറിയത്

പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ കത്ത് കിട്ടിയിട്ടും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടും ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ദിലീപ് പരാതിയുമായി രംഗത്ത് വന്നത് എന്നാണ് പോലീസ് പറയുന്നത്.

സ്വകാര്യ ഫോണിലേക്ക്

സ്വകാര്യ ഫോണിലേക്ക്

എന്തായാലും ദിലീപ് ഔദ്യോഗികമായി പരാതി നല്‍കിയതിന് പോലീസിന്‍റെ കൈവശം തെളിവുകളുണ്ട്. പക്ഷേ ഡിജിപിക്ക് കത്ത് അയച്ചു എന്ന് പറയുന്നത് അദ്ദേഹത്തിന്‍റെ സ്വകാര്യ ഫോണിലേക്കായിരുന്നു.

എഡിജിപിയ്ക്കെതിരെ

എഡിജിപിയ്ക്കെതിരെ

എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ദിലീപിന്‍റെ ആരോപണം.

ശ്രീകുമാറിനെ കുറിച്ച്

ശ്രീകുമാറിനെ കുറിച്ച്

എഡിജിപി ബി സന്ധ്യക്കെതിരെ മറ്റൊരു ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ ബി സന്ധ്യ നിര്‍ദ്ദേശിത്തു എന്നതാണ് ഇത്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ലെന്ന് ഈ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ ഇതുവരെ സുനിയെ കണ്ടിട്ടില്ലെന്നും ഒരു പരിചയവും ഇല്ല എന്നും ആണ് ദിലീപിന്‍റെ വാദം.

ടവര്‍ ലൊക്കേഷന്‍

ടവര്‍ ലൊക്കേഷന്‍

ടവ‍ര്‍ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നു എന്ന വാദം ഗൂഢാലോചന തെളിയിക്കാന്‍ ഉതകുന്നതല്ല എന്നും ദിലീപ് വാദിക്കുന്നുണ്ട്. താന്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത്, മുകേഷിന്‍റെ ഡ്രൈവര്‍ ആയിരുന്ന സുനി അവിടെ വന്നിരിക്കാം എന്നാണ് ദിലീപിന്‍റെ വിശദീകരണം.

മഞ്ജുവിനെതിരെ

മഞ്ജുവിനെതിരെ

മഞ്‍ജു വാര്യര്‍ ആണ് സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് എന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിന് ശേഷം ആണ് എഡിജിപി ബി സന്ധ്യയും മ‍ഞ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.

തികച്ചും വ്യത്യസ്തമായി

തികച്ചും വ്യത്യസ്തമായി

നേരത്തെ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചതുപോലെയുള്ള ജാമ്യ ഹര്‍ജിയല്ല ഇത്തവണത്തേത് എന്ന പ്രത്യേകതയും ഉണ്ട്. പോലീസിന്‍റെ വാദങ്ങള്‍ പൊളിച്ചടുക്കുന്നതിനൊപ്പം, പോലീസിനെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

English summary
Attack against actress: Dileep bail plea post pond to next week
Please Wait while comments are loading...