നടിയുടെ വസ്ത്രത്തിലെ സ്രവങ്ങള്‍... അതും തീരുമാനമായി; ഇനി ഒന്നിനും കാത്തിരിക്കേണ്ടതില്ല
കൊച്ചി/തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പല നിര്‍ണായക പരിശോധനകളുടേയും ഫലം ഇപ്പോഴാണ് പുറത്ത് വരുന്നത്.
നടിയെ കാറില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് പള്‍സര്‍ സുനി ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. നടി തന്നെ അത് പറഞ്ഞിട്ടുണ്ട്. സുനി സമ്മതിച്ചിട്ടും ഉണ്ട്. എന്നാല്‍ കോടതിയില്‍ വേണ്ടത് തെളിവുകളാണ്.
നടിയുടെ വസ്ത്രത്തില്‍ പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയും ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

സുനിയ്ക്ക് രക്ഷയില്ല
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ഒരു വിധത്തിലും രക്ഷപ്പെടാന്‍ ആകില്ലെന്ന് ഉറപ്പാണ്. അത്രയും ശക്തമായ തെളിവുകളാണ് സുനിയ്‌ക്കെതിരെയുള്ളത്.

ബാക്കിയുള്ളവരെ കുടുക്കാം
സുനിക്ക് ആകെ ചെയ്യാനാവുക, ഗൂഢാലോടന നടത്തിയ നടത്തിയവരെ കൂടി കേസില്‍ കുടുക്കുക എന്നതാണ്. ഒരു പക്ഷേ സുനിയുടെ ശിക്ഷ കുറയാന്‍ പോലും ഇത് സഹായിച്ചേക്കും.

വസ്ത്രത്തിലെ സ്രവങ്ങള്‍
ലൈംഗിക പീഡനത്തിനിടെ നടിയുടെ വസ്ത്രത്തില്‍ പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

അത് സുനിയുടേത് തന്നെ
നടിയുടെ വസ്ത്രത്തില്‍ പറ്റിയ സ്രവങ്ങള്‍ സുനിയുടേത് തന്നെയാണ് എന്നാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തെ ഫോറന്‍സിക് പരിശോധനാകേന്ദ്രത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്.

വീഡിയോ കിട്ടി
നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്നതിന്റെ ഒറിജിനല്‍ ദൃശ്യങ്ങളും പോലീസിന് ലഭിച്ചുകഴിഞ്ഞു. പള്‍സര്‍ സുനിക്കെതിരെ സംസാരിക്കാന്‍ ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല..

ഗൂഢാലോചനക്കാര്‍
താന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടി ചെയ്തതാണ് എന്നായിരുന്നു പള്‍സര്‍ സുനി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇപ്പോള്‍ പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പള്‍സര്‍ സുനി വെളിപ്പെടുത്തിക്കഴിഞ്ഞു.

രക്ഷപ്പെടാന്‍ പറ്റുമോ?
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പള്‍സര്‍ സുനിയ്ക്ക് ഒരിക്കലും കഴിയില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശിക്ഷയുടെ കാഠിന്യം കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റ് വൈകില്ല
ഗൂഢാലോചന നടത്തിയവരെ സംബന്ധിച്ച് പോലീസിന് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്. അറസ്റ്റിന് ആഭ്യന്തര വകുപ്പില്‍ നിന്ന് അനുമതിയും ലഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ അധികം വൈകാതെ തന്നെ ഞെട്ടിപ്പിക്കുന്ന ആ അറസ്റ്റ് ഉണ്ടായേക്കും.












Click it and Unblock the Notifications