എല്ലാം കരുതിക്കൂട്ടിത്തന്നെ പോലീസ്... ദിലീപിന്റെ പരാതിയിലല്ല അറസ്റ്റ് പോലും; കുരുക്ക് മുറുക്കാന്‍?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തുടക്കം മുതലേ മുന്നോട്ട് പോയത് കരുതലോടെ ആയിരുന്നു എന്ന് വേണം കരുതാന്‍. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പോലീസ് നടത്തിയ നീക്കങ്ങള്‍ രഹസ്യാത്മകം ആയിരുന്നു. ഒരുപക്ഷേ കേസില്‍ അറസ്റ്റിലായവരേയും പിറകിലുള്ളവരേയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്ന വിഷ്ണു ഒന്നര കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന് ദിലീപും നാദിര്‍ഷായും പരാതി നല്‍കിയിരുന്നു. എന്നാല്‍ പുറത്ത് വന്ന ഓഡിയോ ക്ലിപ്പ് ആകട്ടെ പള്‍സര്‍ സുനിയുടേയും.

ആ പരാതിയില്‍ പോലീസ് പ്രത്യേകം കേസ് പോലും എടുത്തിട്ടില്ല എന്നത് പോകട്ടെ, അതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയ കുറ്റവും ഞെട്ടിപ്പിക്കുന്നതാണ്.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ ആയ അപ്പുണ്ണിയേയും വിഷ്ണു എന്ന ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടിത്തി എന്നും ഒന്നര കോടി രൂപ ആവശ്യപ്പെട്ടു എന്നും ആണ് ദിലീപിന്റെ പരാതി. കഴിഞ്ഞ ഏപ്രില്‍ 20 ന് ആണ് ദിലീ് ഇത് സംബന്ധിച്ച് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കേസില്ല... എഫ്‌ഐആറും

കേസില്ല... എഫ്‌ഐആറും

ദിലീപ് നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായിത്തന്നെ അതും അന്വേഷിക്കുന്നു എന്നായിരുന്നു മറുപടി.

രണ്ട് പേരെ അറസ്റ്റ് ചെയ്തു

രണ്ട് പേരെ അറസ്റ്റ് ചെയ്തു

ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവര്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണുവും സനിലും ആണ്.

ബ്ലാക്ക് മെയിലിങ്ങിന് കേസില്ല

ബ്ലാക്ക് മെയിലിങ്ങിന് കേസില്ല

അറസ്റ്റ് ചെയ്ത രണ്ട് പേര്‍ക്കും എതിരെ പോലീസ് ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതായത്, ദിലീപിന്റെ പരാതി പ്രകാരം ഭീഷണിപ്പെടുത്തിയതിന് കേസ് എടുത്തിട്ടില്ല എന്നര്‍ത്ഥം.

എന്തുകൊണ്ട് പോലീസ് ഇങ്ങനെ

എന്തുകൊണ്ട് പോലീസ് ഇങ്ങനെ

കൃത്യമായ ഒരു പരാതിയുണ്ടായിട്ടും എന്തുകൊണ്ടാണ് പോലീസ് പ്രതികള്‍ക്ക് മേല്‍ ബ്ലാക്ക് മെയിലിങ്ങിന് കേസ് എടുക്കാത്തത് എന്നാണ് പ്രധാനപ്പെട്ട ചോദ്യം. അതിന്റെ ഉത്തരത്തിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാം നിരീക്ഷിച്ചു

എല്ലാം നിരീക്ഷിച്ചു

നടി ആക്രമിക്കപ്പെട്ടതില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് രണ്ട് മാസത്തോളം ആകുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും പോലീസ് എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു എന്ന് വേണം കരുതാന്‍.

സുനിയുടെ ബന്ധങ്ങള്‍ അറിയാന്‍

സുനിയുടെ ബന്ധങ്ങള്‍ അറിയാന്‍

പള്‍സര്‍ സുനിയുടെ സിനിമ ബന്ധങ്ങള്‍ അറിയാനുള്ള രഹസ്യ നീക്കമായിരുന്നു ഇക്കാലയളവില്‍ പോലീസ് നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനിക്ക് ജയിലില്‍ എങ്ങനെ ഫോണ്‍ ലഭിച്ചു എന്ന കാര്യത്തിലും പോലീസ് ഇടപെടല്‍ സംശയിക്കപ്പെടുന്നുണ്ട്.

നാല് തവണ ചോദ്യം ചെയ്തു?

നാല് തവണ ചോദ്യം ചെയ്തു?

കുറ്റപത്രം സമര്‍പ്പിച്ച ജയിലില്‍ അടച്ച പള്‍സര്‍ സുനിയെ പോലീസ് വീണ്ടും വീണ്ടും ചോദ്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് തവണ ജയിലില്‍ വച്ച് തന്നെ സുനിയെ ചോദ്യം ചെയ്യുകയുണ്ടായത്രെ.

English summary
Attack Against Actress: How police played to get evidences?
Please Wait while comments are loading...