നടിയുടെ ദൃശ്യങ്ങള്‍ക്ക് വില കോടികള്‍? സ്വന്തമാക്കാന്‍ വമ്പന്‍മാര്‍ ? ആരും അറിയാത്ത മറ്റൊരു മാഫിയ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി.

എന്നാല്‍ ഇത്തരം കേസുകളില്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ 'അതിജീവിച്ചവള്‍' നിശബ്ദയായി ഇരുന്നില്ല. അവള്‍ ശരിക്കും അതിജീവിച്ചവള്‍ തന്നെ ആയിരുന്നു. പോലീസില്‍ പരാതി നല്‍കാനും കൃത്യമായ മൊഴി നല്‍കാനും അവള്‍ക്ക് സാധിച്ചു.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയല്ല. ഇത്തരം ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം മനോരോഗികള്‍ ഇവിടെയുണ്ട്. അത്തരം ദൃശ്യങ്ങള്‍ പണം കൊടുത്ത് സ്വന്തമാക്കാന്‍ വമ്പന്‍ മാഫിയയും. ഒരുപക്ഷേ സാധാരണ ജനങ്ങള്‍ ഒന്നും ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത ഒരു വന്‍ അധോലോകം....

ഈ അടുത്ത കാലത്ത്

ഈ അടുത്ത കാലത്ത്

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത്, ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് ' ഈ അടുത്ത കാലത്ത്'. ഏറെ നിരൂപണ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമ ആയിരുന്നു അത്. എന്നാല്‍ അതില്‍ പറയുന്ന ഒരു കാര്യം ആരേയും ഞെട്ടിക്കുന്നതാണ്.

മുന്‍കാല നായികയുടെ ദൃശ്യങ്ങള്‍

മുന്‍കാല നായികയുടെ ദൃശ്യങ്ങള്‍

ഒരു മുന്‍കാല നായികയുടെ രതിദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി നിയോഗിക്കപ്പെട്ട റസ്റ്റം എന്ന ചെറുപ്പക്കാരന്‍. അതിന് വേണ്ടി അവന് പണം നല്‍കി പറഞ്ഞയക്കുകയാണ്. നിഷാന്‍ ആണ് റസ്റ്റം ആയി വേഷമിട്ടിരിക്കുന്നത്. ഒടുവില്‍ ആ ശ്രമത്തില്‍ അവന്‍ കൊല്ലപ്പെടുകയാണ് സിനിമയില്‍.

വെറും സിനിമയല്ല

വെറും സിനിമയല്ല

എല്ലാം സിനിമയിലെ കഥയല്ലേ എന്ന് പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ... ഇത്തരം ദൃശ്യങ്ങള്‍ക്കായി കെണിയൊരുക്കി കാത്തിരിക്കുന്ന വമ്പന്‍ മാഫിയകള്‍ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട്.

അശ്ലീല വെബ്‌സൈറ്റുകള്‍

അശ്ലീല വെബ്‌സൈറ്റുകള്‍

അശ്ലീല വെബ്‌സൈറ്റുകള്‍ ഒട്ടേറെയുണ്ട് ലോകത്ത്. അവയില്‍ ഏറ്റവും അധികം ആളുകള്‍ തിരയുന്നത് സ്വാഭാവിക രതിയും ബലാത്സംഗവും ഒക്കെയാണ്. സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കാണ് ഏറെ ഡിമാന്റ്.

ബലാത്സംഗ വീഡിയോകള്‍

ബലാത്സംഗ വീഡിയോകള്‍

എന്നാല്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബലാത്സംഗ വീഡിയോകളോ ബാലരതിയോ ഒന്നും പ്രമുഖ അശ്ലീല സൈറ്റുകളില്‍ ലഭ്യമല്ല. എന്നാല്‍ അതിന് വേണ്ടി മാത്രം ഉള്ള പല വെബ്‌സൈറ്റുകളും ഉണ്ട്.

പ്രീമിയം മെമ്പര്‍ഷിപ്പ്

പ്രീമിയം മെമ്പര്‍ഷിപ്പ്

പ്രീമിയം മെമ്പര്‍ഷിപ്പ് നല്‍കുന്ന സൈറ്റുകളാണ് ഇതില്‍ പ്രധാനം. ചുരുങ്ങിയ കാലത്തേക്ക് പോലും നൂറ് കണക്കിന് ഡോളറുകളാണ് ഇവര്‍ അംഗത്വ ഫീസ് ആയി ഈടാക്കുന്നത്. ആ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും പലപ്പോഴും കഴിയില്ല.

കോടികള്‍ വരുമാനമുള്ളവര്‍

കോടികള്‍ വരുമാനമുള്ളവര്‍

കോടിക്കണക്കിന് രൂപയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ വരുമാനം. അവര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തരം വീഡിയോകള്‍ക്ക് വേണ്ടി ഏതറ്റം വരേയും പോകും.

എത്ര ലക്ഷം വേണമെങ്കിലും

എത്ര ലക്ഷം വേണമെങ്കിലും

നടി ആക്രമിക്കപ്പെട്ട കേസ് ലോകശ്രദ്ധ തന്നെ നേടിയ ഒന്നാണ്. അതുകൊണ്ട് തന്നെ അതിന്റെ ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാരും കൂടുതലായിരിക്കും. ആ ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇത്തരം വെബ്‌സൈറ്റുകള്‍ കോടികള്‍ പോലും മുടക്കാന്‍ മടി കാണിക്കില്ല എന്നതാണ് സത്യം.

മാഫിയയുടെ കണ്ണികള്‍

മാഫിയയുടെ കണ്ണികള്‍

ഇത്തരം മാഫിയയുടെ കണ്ണികള്‍ ഒരുപക്ഷേ നമുക്ക് ചുറ്റും തന്നെ ഉണ്ടാകും. എന്നാല്‍ അവരെ തിരിച്ചറിയാന്‍ അത്ര എളുപ്പമാകില്ല. കണ്ണികളില്‍ എത്തിയാല്‍ പോലും യഥാര്‍ത്ഥ മാഫിയയിലേക്ക് എത്താന്‍ പോലീസിനോ അന്വേഷണ സംഘങ്ങള്‍ക്കോ കഴിയാറില്ല എന്നതാണ് സത്യം.

 ഈ കേസിലും സാധ്യത

ഈ കേസിലും സാധ്യത

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇത്തരം മാഫിയകള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ആ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചോര്‍ന്നിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

English summary
Attack against actress: International mafias to get the video.
Please Wait while comments are loading...